ലോക്ക്ഡൗണ്‍ മുതലെടുത്ത് വിലക്കയറ്റം രൂക്ഷം

0

ലോക്ക്ഡൗണിന്റെ മറവില്‍ വിലക്കയറ്റം. അവശ്യ സാധനങ്ങള്‍ക്ക് വില കൂടി. പച്ചക്കറികള്‍ക്ക് കൂടിയത് ഇരുപത് രൂപ മുതല്‍ 60 രൂപ വരെയാണ്. ആവശ്യത്തിന് സാധനങ്ങള്‍ എത്തുന്നില്ലെന്ന് വ്യാപാരികള്‍. കൂടിയ വില നല്‍കി വാങ്ങുക അല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് സാധനം വാങ്ങാന്‍ എത്തുന്നവരും പറയുന്നു.

കൊവിഡ് പശ്ചാത്തലത്തില്‍ നാളെ മുതല്‍ സംസ്ഥാനം ലോക്ക്ഡൗണിലേക്ക് കടക്കാന്‍ ഇരിക്കെയാണ് ചാല മാര്‍ക്കറ്റില്‍ പച്ചക്കറിയുടെ വില വ്യാപാരികള്‍ കുത്തനെ കൂട്ടിയത്. 30 രൂപ മുതല്‍ 60 രൂപ വരെ വില വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 30 രൂപയ്ക്ക് വിറ്റിരുന്ന വെണ്ടയ്ക്കയുടെ വില 80 രൂപയില്‍ എത്തി. 60 രൂപയ്ക്കും 40 രൂപയ്ക്കും ലഭിച്ചിരുന്ന നാരങ്ങക്ക് 80 മുതല്‍ 100 രൂപ വരെയാണ് നിലവിലെ വില. കിലോ 60 രൂപയ്ക്ക് വിറ്റ പയര്‍ 100 രൂപയായി. തക്കാളി 20 രൂപയില്‍ നിന്നും 30 രൂപ ആയി ഉയര്‍ന്നു. കത്തിരിക്ക 30 രൂപയില്‍ നിന്നും 40 രൂപയിലേക്കും എത്തി.

തമിഴ്‌നാട് നിന്നുള്‍പ്പെടെ പച്ചക്കറികള്‍ എത്താത്തതാണ് വിലക്കയറ്റത്തിന് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യത. കൂടിയ വില നല്‍കി പച്ചക്കറികള്‍ വാങ്ങുക അല്ലാതെ മറ്റു മാര്‍ഗം ഇല്ല എന്നാണ് സാധനം വാങ്ങാന്‍ എത്തുന്നവരുടെയും പ്രതികരണം.

Leave A Reply

Your email address will not be published.

error: Content is protected !!