അമ്പലവയല്‍ ആയിരംകൊല്ലി കൊലപാതകം, പൊലീസ് സ്ഥലത്ത് തെളിവെടുപ്പ് നടത്തി. മുഹമ്മദിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വെട്ടുകത്തിയും കോടാലിയും കണ്ടെടുത്തു. അതേസമയം പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് കൊലനടത്തില്ലെന്നും തന്റെ ഭര്‍ത്താവിനെ വിളിച്ചു വരുത്തി കൊല്ലിച്ചതാണെന്നും കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യ സക്കീന.
അറുപത്തെട്ടുകാരനെ അമ്മയും മക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന നാടിനെ നടുക്കിയ വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തു വന്നത്. വീടിനു സമീപത്തെ കുഴിയില്‍ ചാക്കില്‍ക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മുറിച്ചുമാറ്റിയ കാലിന്റെ ഭാഗം മൂന്നുകിലോമീറ്റര്‍ മാറി അമ്പലവയല്‍ ടൗണില്‍ നിന്നാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം.
ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് അമ്മയും പതിനഞ്ചും പതിനേഴും വയസുളള രണ്ടുമക്കളും അമ്പലവയല്‍ പോലീസില്‍ കീഴടങ്ങിയിട്ടുണ്ട്. അമ്മയെ ഉപദ്രവിക്കുന്നതുകണ്ട കുട്ടികള്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ കോടാലികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ചാക്കില്‍ കെട്ടിയ മൃതദേഹം ഇവര്‍ താമസിച്ചിരുന്ന വീടിന് സമീപത്തെ കുഴിയിലാണ് കൊണ്ടിട്ടത്.