പെരിഞ്ചേര് മലയില്‍ മാവോയിസ്റ്റ് സംഘമെത്തിയതായി കോളനിവാസികള്‍.
തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന് പരിധിയിലെ പെരിഞ്ചേര് മല ആദിവാസി കോളനിയില്‍ നാലംഗ സായുധ മാവോയിസ്റ്റ് സംഘമെത്തിയതായി കോളനിവാസികള്‍.രണ്ട് സ്ത്രീകളും,രണ്ട് പുരുഷന്മാരുമടങ്ങുന്ന സംഘമാണ് ഇന്നലെ രാത്രി 8 മണിയോടെ എത്തിയതെന്ന് കോളനിവാസികള്‍ പറയുന്നു. കോളനിയിലെ 2 വീടുകളില്‍ കയറിയ മാവോയിസ്റ്റുകള്‍ മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകള്‍ നല്‍കുകയും ചെയ്തു. പരിസരത്തെ ഇലക്ട്രിക് പോസ്റ്റുകളിലും മറ്റും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്ത ശേഷം സംഘം കാട്ടിലേക്ക് മടങ്ങി.ജൂലൈ 28-ഓഗസ്റ്റ് 3 രക്തസാക്ഷി വാരാചരണത്തിന്റേയും,സര്‍ക്കാരിനെതിരെ രൂക്ഷ ഭാഷയിലുള്ള പ്രതികരണത്തിന്റേയും പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്. സിപിഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍.പോലീസ് – തണ്ടര്‍ബോള്‍ട്ട് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.