ബീനാച്ചി-പനമരം റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

0

ബീനാച്ചി-പനമരം റോഡരികില്‍ വന്‍മരം റോഡിന് കുറുകെ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് വൈകുന്നേരം 5.30 ഓടെയാണ് മരം കടപുഴകി വീണത്. ബത്തേരി ഫോറസ്റ്റ് ജീവനക്കാരുടെയും, കെ.എസ്.ഇ ബിയുടെയും സഹകരണത്തോടെ ബത്തേരി അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. അഗ്‌നിശമന സേനയിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.കെ ഭരതന്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍ ഐ.ജോസഫ്, ഫയര്‍ ഓഫീസര്‍മാരായ കെ.എ സിജു,കെ.അജില്‍, ബേസില്‍ ജോസ്,പി.സുഭാഷ്,കിരണ്‍കുമാര്‍,കെ.എസ് രമേശ്,ഹോം ഗാര്‍ഡ് എം.ടി രാജു എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!