പി.കെ.ജയലക്ഷമിയുടെ പരാജയം പഠിക്കാന്‍ കെ.പി.സി.സി നിയോഗിച്ച സംഘമെത്തി.

0

പി.കെ.ജയലക്ഷ്മിയുടെ പരാജയം പഠിക്കാന്‍ കെ.പി.സി.സി നിയോഗിച്ച സംഘം ജില്ലയിലെത്തി. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അജയ് തറയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെത്തിയത്. ഡി.സി.സി ഓഫിസിലായിരുന്നു നേതാക്കളുടെ പരാതി കേള്‍ക്കല്‍. ജില്ലയിലെ മറ്റ് സംഘടന പ്രശ്നങ്ങളും ചര്‍ച്ചയില്‍ വന്നതായും സൂചന.ഇന്ന് ഉച്ചകഴിഞ്ഞാണ് അജയ് തറയലിനെ കൂടാതെ കുര്യന്‍ ജോയി, ഡോ.എന്‍.സി. ദിലീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഡി.സി.സി ഓഫീസിലെത്തിയത്.മുന്‍ മന്ത്രിയും എ.ഐ.സി.സി. അംഗവുമായ പി.കെ.ജയലക്ഷ്മിയുടെ പരാജയകാരണത്തോടൊപ്പം ജില്ലയിലെ മറ്റ് സംഘടന പ്രശ്നങ്ങളെ കുറിച്ചും വിവരങ്ങള്‍ ശേഖരിക്കാനാണ് നേതാക്കള്‍ എത്തിയത്. ഡി.സി.സി. പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ടി.സിദ്ധീഖ് എം.എല്‍.എ, പി.കെ.ജയലക്ഷ്മി എന്നിവരുടെ സാനിധ്യത്തിലായിരുന്നു തെളിവെടുപ്പും പരാതി കേള്‍ക്കലുമെല്ലാം നടന്നത്. ജില്ലയിലെ കെ.പി.സി.സി. അംഗങ്ങള്‍, ഡി.സി.സി. ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റുമാര്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും പരാതികള്‍ സമര്‍പ്പിക്കാനുള്ളവരില്‍ നിന്നും പരാതികള്‍ എഴുതി വാങ്ങിയതായും സൂചനയുണ്ട്. നേതൃത്വം വിജയം ഉറപ്പിച്ച മാനന്തവാടി മണ്ഡലം പരാജയപ്പെട്ടത് വലിയ തിരിച്ചടിയായാണ് കെ.പി.സി.സി. നേതൃത്വം വിലയിരുത്തിയത്. പരാജയത്തിന് കാരണം നേതാക്കളുടെ വീഴ്ചയാണെന്ന ചര്‍ച്ചകളാണ് ഉയര്‍ന്നുവന്നതെന്നാണ് ലഭിക്കുന്ന വിവരം. പരാതികള്‍ വാങ്ങുകയും കേള്‍ക്കുകയും ചെയ്ത സമിതി പരാജയകാരണത്തിന്റെ റിപ്പോര്‍ട്ട് അടുത്ത ദിവസം കെ.പി.സി.സി.ക്ക് കൈമാറുമെന്നാണ് അറിയുന്നത്. പി.കെ.ജയലക്ഷ്മിയുടെ പരാജയം മാത്രമല്ല ജില്ലയിലെ മറ്റ് സംഘടന പ്രശ്നങ്ങും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നതായും സൂചനയുണ്ട്. ഇന്നത്തെ യോഗത്തില്‍ ഉയര്‍ന്നുവന്ന കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസം അറിയാനും കഴിയും.

Leave A Reply

Your email address will not be published.

error: Content is protected !!