റിസോര്‍ട്ടില്‍ അക്രമം; ദീപുവിനെതിരെ വീണ്ടും കേസ്

0

കൽപ്പറ്റ കൈനാട്ടിലെ സ്വകാര്യ റിസോർട്ടിൻ്റെ ഓഫീസിൽ അക്രമം നടത്തിയ സംഭവത്തിൽ മീനങ്ങാടി അത്തികടവ് കോളനിയിലെ ദീപുവിനെതിരെ കൽപ്പറ്റ പോലീസ് കേസെടുത്തു. നേരത്തെ വാഹന മോഷണക്കുറ്റം ആരോപിച്ച് ദീപുവിനെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത് വലിയ വിവാദമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ദീപുവിനെ ജാമ്യത്തിൽ വിട്ടയച്ചു. കൈനാട്ടിലെ ഓറഞ്ച് കൗണ്ടി റിസോർട്ട് ഉടമയുടെ പരാതിയിലാണ് കേസെടുത്തത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. മോഷണ ശ്രമമാണെന്ന് സംശയിക്കുന്നതായി കൽപ്പറ്റ സി ഐ പി. പ്രമോദ് പറഞ്ഞു. വീട്ടുകാരെ വിളിച്ചു വരുത്തിയ ശേഷമാണ് ജാമ്യം നൽകി ദീപുവിനെ വിട്ടയച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!