ശ്രീജിത്തിനെതിരെ നിയമനടപടി സ്വീകരിക്കും: സായി ശ്വേത; അപമാനിച്ചില്ലെന്ന് ശ്രീജിത്ത്

0

സിനിമാ ഓഫര്‍ നിരസിച്ചതിന്റ പേരില്‍ തന്നെ  സോഷ്യല്‍ മീഡിയയിലുടെ അപമാനിച്ച വ്യക്തിക്കെതിരെ സായി ശ്വേത ടീച്ചര്‍ പരാതി നല്‍കി.  ഓണ്‍ലൈന്‍ ക്ലാസില്‍ ഒന്നാം ക്ലാസുകാര്‍ക്കുള്ള മിട്ടുപൂച്ചയുടെയും തങ്കുപൂച്ചയുടെയും കഥപറഞ്ഞാണ് സായി ശ്വേത മലയാളികളുടെ പ്രിയപ്പെട്ട ടീച്ചറാവുന്നത്.അഡ്വ. ശ്രീജിത് പെരുമനക്കെതിരെയാണ് പരാതി നല്‍കിയത്. എന്നാല്‍ സായി ശ്വേതയെ അപകീര്‍ത്തിപെടുത്തിയിട്ടില്ലെന്നും തനിക്കുണ്ടായ അനുഭവങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതെന്നും ശ്രീജിത് പെരുമന.

സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ച് വക്കീല്‍ കൂടിയായ വ്യക്തി തന്നെ വിളിച്ചിരുന്നുവെന്നും കൂടുതല്‍ സംസാരങ്ങള്‍ക്ക് ശേഷം താല്‍പര്യമില്ലെന്ന് അയാളെ അറിയിച്ചുവെന്നും സായി ശ്വേത പറയുന്നു. എന്നാല്‍   അതിന്  ശേഷം തന്നെ അപമാനിക്കുന്ന രീതിയിലാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടത്. ഒരാള്‍ എന്ത് ചെയ്യണം ചെയ്യേണ്ട എന്ന് തീരുമാനിക്കാനുള്ള വ്യക്തിയുടെ മൗലിക അവകാശത്തെ പോലും ചോദ്യം ചെയ്താണ് അയാള്‍ അപമാനിക്കാന്‍ ശ്രമിക്കുന്നത്.  ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സായി ശ്വേത ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!