പത്താംക്ലാസ് വിദ്യാര്‍ത്ഥി ആതിരക്ക് വയനാട് വിഷന്‍ വാര്‍ത്ത സഹായമായി

0

ചെതലയം കൊമ്പന്‍മൂല കാട്ടുനായ്ക്ക കോളനിയിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി ആതിരക്ക് വയനാട് വിഷന്‍ വാര്‍ത്ത സഹായമായി. വീട്ടിലിരുന്നും ഓണ്‍ലൈനായി പഠിക്കുന്നതിന് എറണാകുളത്തു നിന്നും ടാബെത്തി. എറണാകുളം സ്വദേശി ലക്ഷ്മിയാണ് ആതിരയ്ക്ക് ചെതലയത്തെ പൊതുപ്രവര്‍ത്തകനായ കുഞ്ഞുമുഹമ്മദ് വഴി ടാബ് എത്തിച്ചുനല്‍കിയത്.
രണ്ടാം ക്ലാസ് മുതല്‍ പത്താംക്ലാസ് വരെ പഠനം നടത്തുന്ന അഞ്ച് കുട്ടികളാണ് കോളനിയിലുള്ളത്.

സുല്‍ത്താന്‍ ബത്തേരി ചെതലയം കൊമ്പന്‍മൂലയിലെ കാട്ടുനായ്ക്ക കോളനിയലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ ആതിരയ്ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്തവിവരം വയനാട് വിഷന്‍ വാര്‍ത്തചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍്പ്പെട്ട് ചെതലയത്തെ പൊതുപ്രവര്‍ത്തകന്‍ കുഞ്ഞുമുഹമ്മദ് മുഖേന അറിഞ്ഞ എറണാകുളം സ്വദേശി ലക്ഷ്മിയാണ് ഓണ്‍ലൈന്‍ പഠനത്തിന് ടാബ് നല്‍കിയത്. ഇത് കുഞ്ഞുമുഹമ്മദ് കോളനിയില്‍ എത്തിച്ചുനല്‍കുകയും ചെയ്തു. രണ്ടാം ക്ലാസ് മുതല്‍ പത്താംക്ലാസ് വരെ പഠനം നടത്തുന്ന അഞ്ച് കുട്ടികളാണ് കോളനിയിലുള്ളത്. ഇവര്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്തതിനാല്‍ കിലോമീറ്ററുകളോളം നടന്ന് പഠനകേന്ദ്രത്തിലെത്തിവേണം ക്ലാസുകള്‍ കാണാന്‍. എന്നാല്‍ ഇത് എല്ലാദിവസം ഇതിനുസാധിച്ചിരുന്നുമില്ല. ഇക്കാര്യം വയനാട് വിഷന്‍ വാര്‍ത്ത് ചെയ്തതോടെയാണ് കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ സുമനസ്സുകള്‍ എത്തിച്ചുനല്‍കിയത്. ഇവര്‍ക്കാവശ്യമായ നോട്ടുബുക്കുകളും ഇവര്‍ എത്തിച്ചുനല്‍കിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!