കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

0

പുത്തൂര്‍വയല്‍ മഞ്ഞളാംകൊല്ലി ചുഴലിയില്‍ കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ചുഴലി മോഹന എസ്റ്റേറ്റില്‍ മുത്തു കൃഷ്ണന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 72 വയസ്സായിരുന്നു. വീടിന് സമീപത്തായി പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മകളുടെ വീട്ടിലായിരുന്ന ഭാര്യ ഇന്ന് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!