അതുല്യ നിവേദ്യം പകര്‍പ്പവകാശം തട്ടിയെടുത്തുവെന്ന ആരോപണം അടിസ്ഥാനരഹിതം

0

അതുല്യ നിവേദ്യം പകര്‍പ്പവകാശം തട്ടിയെടുത്തുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ആരോപണ വിധേയനായ ശ്യാം വയനാട്. 2017-ല്‍ പുറത്തിറക്കിയ ഓഡിയോ സി.ഡി.യെ കുറിച്ച് 2021 ല്‍ ആരോപണവുമായി രംഗത്ത് എത്തിയത് വിഷയത്തില്‍ കഴമ്പില്ല എന്നതിന് തെളിവാണെന്നും ശ്യാം വയനാട് കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സി.ഡി. പ്രോഗ്രാമിന്റെ ഭാഗമായി 2 ലക്ഷം രൂപയുടെ വിദ്യഭ്യാസ സഹായം ചെയ്തിട്ടുണ്ട് അതിന്റെ പേരില്‍ വര്‍ഗ്ഗീയ ശക്തികളുടെ ഭീഷണി ഉണ്ടായിട്ടുണ്ടെന്നും ശ്യം പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ വിഗേഷ് പനമരം. പ്രദീഷ് പയ്യംമ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.

അതുല്യ നിവേദ്യം പ്രോഗ്രാമിന്റെ പൂര്‍ണ്ണ അവകാശം തനിക്ക് അവകാശപ്പെട്ടതാണ്. സി.ഡി. പുറത്തിറക്കിയ 2017 ല്‍ പുറത്തിറക്കിയ ഹൃദയപൂര്‍വ്വം ജയറാമേട്ടന് അതുല്യ നിവേദ്യം പ്രോഗ്രാമിന്റെ ഗാനരചന സഹായിയും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായിരുന്നു ശിവകുമാര്‍. 2017 സി.ഡി. പ്രകാശന ചടങ്ങില്‍ പങ്കെടുത്ത ശിവകുമാര്‍ 2018 ലാണ് മരണപ്പെടുന്നത്. അന്ന് ഒന്നും അവകാശവാദം ഉന്നയികാതെ മരണശേഷം മകളും കുടുംബവും അവകാശവാദവുമായി എത്തിയത് ഗൂഡാലോചനയുട ഭാഗമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!