വള്ളിയൂര്‍ക്കാവ്-കമ്മനപാലത്തിന്  17.6 കോടി രൂപയുടെ ഭരണാനുമതി

0

 

കാലങ്ങളായി അവഗണനയിലായിരുന്ന വള്ളിയൂര്‍ക്കാവ്-കമ്മന പാലത്തിന് ശാപമോക്ഷം. 17.6 കോടിയുടെ ഭരണാനുമതിയാണ്  വള്ളിയൂര്‍ക്കാവ് -കമ്മനപാലത്തിന് ലഭിച്ചത്. സംസ്ഥാനത്തെ 29 റോഡുകള്‍ക്കും, 6 പാലങ്ങള്‍ക്കും, 10 കെട്ടിടങ്ങള്‍ക്കുമാണ് കഴിഞ്ഞ ദിവസം ഭരണാനുമതി ലഭിച്ചത്.വര്‍ഷങ്ങള്‍ക്ക്മുമ്പ് വള്ളിയൂര്‍ക്കാവ് നിന്നും കമ്മനപ്രദേശത്തേക്ക് നിര്‍മ്മിച്ച വളരെ വീതിക്കുറഞ്ഞ പാലമാണ് നിലവിലുള്ളത്.ഒരു നാടിന്റെ സ്വപ്നമാണ് ഈ സര്‍ക്കാരിലൂടെ പൂര്‍ത്തിയാകുന്നതെന്നും, സര്‍ക്കാരില്‍ നിരന്തരമായി ഇടപെടല്‍ നടത്തിയാണ് ഭരണാനുമതി നേടിയെടുത്തതെന്നും, സമയബന്ധിതമായി പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു പറഞ്ഞു.
2019-20 വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ അനുവദിച്ച ഈ പാലം ഇന്‍വെസ്റ്റിഗേഷന്‍, ഡിസൈന്‍,
എസ്റ്റിമേറ്റ്  എന്നീ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഭരണാനുമതി ലഭിച്ചത്.  ഒരു ചെറിയ വാഹനത്തിന് കഷ്ടിച്ച് മാത്രമേ ഇതിലൂടെ സഞ്ചരിക്കാന്‍ കഴിയൂ.മാത്രവുമല്ല ഈ പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന് അപകടഭീഷണിയിലുമാണ്.
മഴക്കാലമാകുന്നതോടെ പലപ്പോഴും ഈ പാലം വെള്ളത്തിനടിയിലുമാകും. ഇതോടെ ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാകും. പുതിയ പാലം നിര്‍മ്മിക്കുന്നതോടെ ഈ പ്രശ്നങ്ങള്‍ക്കെല്ലാം ശ്വാശത പരിഹാരമാകും.ഒരു നാടിന്റെ സ്വപ്നമാണ് ഈ സര്‍ക്കാരിലൂടെ പൂര്‍ത്തിയാകുന്നതെന്നും, സര്‍ക്കാരില്‍ നിരന്തരമായി ഇടപെടല്‍ നടത്തിയാണ് ഭരണാനുമതി നേടിയെടുത്തതെന്നും, സമയബന്ധിതമായി പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!