നെല്ലറയില്‍ കൊയ്ത്തുത്സവത്തിന് തുടക്കമായി

0

പുല്‍പ്പള്ളി: കുടിയേറ്റ മേഖലയിലെ നെല്ലറയായ ചേകാടി പാടത്ത് കൊയ്ത്തുത്സവത്തിന് തുടക്കമായി. പുല്‍പ്പള്ളി പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ചേകാടി പാടത്തിന്റെ മൂന്ന് ഭാഗം വനവും ഒരു ഭാഗം കബനി നദിയാല്‍ ചുറ്റപ്പെട്ടും കിടക്കുന്നു. 300-ഓളം ഏക്കര്‍ സ്ഥലത്താണ് നെല്‍കൃഷി ഇറക്കിയിരിക്കുന്നത് .ഏറെ പ്രതിസന്ധിയെ അതിജീവിച്ചായിരുന്നു കര്‍ഷകര്‍ നെല്‍ക്കൃഷി ഇറക്കിയത്. ഗന്ധകശാല ഉള്‍പ്പെടെയുള്ള നെല്ലിനങ്ങളാണ് ഇവിടെ ഏറെ കൃഷി ചെയ്തിരിക്കുന്നത് കൊയ്ത്തുത്സവം ആരംഭിച്ചതോടെ വിളഞ്ഞ് നില്‍ക്കുന്ന നെല്‍പാടം കാണാന്‍ നിരവധി ആളുകളാണ് എത്തുന്നത്.

ചേകാടിയിലെ ഹെക്ടര്‍ കണക്കിന് നെല്‍വയലുകള്‍ വിളത്ത് നില്‍ക്കുന്ന മനോഹരമായ കാഴ്ചയും കൂടിയാണ്.നേരത്തെ നെല്ല് വിളവെടുപ്പിനു പാകമായിരുന്നെങ്കിലും വയലുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കൊയ്ത്ത് ഏറെ ദുഷ്‌ക്കരമായിരുന്നു .സുഗന്ധ നെല്ലിനമായ ഗന്ധകശാല കൃഷി ചെയ്യുന്ന ജില്ലയിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നാണ് ചേകാടി.ഗന്ധക ശാലയുടെ വിളവെടുപ്പ് ഒരാഴ്ച്ച മുമ്പ് തന്നെ ഇവിടെ ആരംഭിച്ചിരുന്നു. ഈയിനത്തില്‍പ്പെട്ട് നെല്ല് കൊയ്‌തെടുക്കാന്‍ യന്ത്രം കൊണ്ട് സാധിക്കില്ലെന്നതിനാല്‍ തന്നെ സ്ത്രീ തൊഴിലാളികളാണ് ഗന്ധകശാല നെല്ലിനം വിളവെടുക്കുന്നത്.

ഞാറ് ഇടുന്നത് മുതല്‍ പാടത്ത് കാവല്‍ പുരയൊരുക്കി കാവല്‍ കിടന്നായിരുന്നു നെല്‍ക്കൃഷിയെ കര്‍ഷകര്‍ സുരക്ഷിച്ചത് ഏഴ് മാസത്തെ രാപ്പകലില്ലാതെ യുള്ള അധ്വാനമാണ് വന്യ ജീവി ഒരു പരിധി വരെ ഒഴിവാക്കി നെല്‍ക്കൃഷി സംരക്ഷിക്കാന്‍ കഴിഞ്ഞതുയെന്ന് കര്‍ഷകര്‍ പറഞ്ഞു. ചേകാടി പാടത്ത് കൊയ്ത്തുത്സവം ആരംഭിച്ചതോടെ നെല്ലും വൈക്കോലും വാങ്ങാന്‍ നിരവധി പേരാണ് എത്തുന്നത്. കുറുവാ ദ്വീപിലെത്തുന്ന സഞ്ചാരികള്‍ ഉള്‍പ്പെടെ ചേകാടി വിളഞ്ഞ് നില്‍ക്കുന്ന നെല്‍പ്പാടം കാണാന്‍ എത്തുന്ന സഞ്ചാരികള്‍ ഏറെയാണ് .ഇനിയുള്ള ഒരാഴ്ച്ച കാലം ചേകാടി പാടത്ത് കൊയ്യ്ത്തുത്സവത്തിന്റെ ദിനങ്ങളാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!