എ.വി. ബി.പി. പ്രവര്‍ത്തകര്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി

0

 

മന്ത്രി വി.ശിവന്‍കുട്ടി രാജി വെക്കണമെന്നാവശ്യപ്പെട്ട് എ.വി. ബി.പി. പ്രവര്‍ത്തകര്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തി. പോലീസ് വലയംഭേദിച്ച് അകത്ത് കടക്കാന്‍ ശ്രമിച്ചത് പോലീസും പ്രവര്‍ത്തകരും തമ്മില്‍ നേരീയ സംഘര്‍ഷത്തിന് ഇടയാക്കി.പ്രവര്‍ത്തകരെ കല്‍പ്പറ്റ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.എ.വി.ബി.പി. സംസ്ഥാന കമ്മിറ്റി അംഗം അനന്ദു വാകേരി ഉദ്ഘാടനം ചെയ്തു.നിയന്ത്രണങ്ങള്‍ ലംഘിച്ച് സമരം നടത്തിയതിന് പോലീസ് കേസെടുത്തു.വി.യദു കെ.പി. അമല്‍ ജിത്ത്, എ. ശിവജിത്ത്, കെ.കെ. അശ്വന്ത് തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!