ഇന്ന് അന്താരാഷ്ട്ര കടുവ ദിനം വയനാട്ടില്‍ 150 ഓളം കടുവകള്‍ ഉണ്ടെന്ന് കണക്കുകള്‍

0

 

ഇന്ന് ദേശീയ കടുവ ദിനം. കേരളത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ കടുവകളുള്ളത് വയനാടന്‍ കാടുകളില്‍.
ഏറ്റവും ഒടുവിലെത്തെ കണക്കനുസരിച്ച് വയനാട്ടില്‍ 150 ഓളം കടുവകള്‍ ഉണ്ടെന്നാണ് കണക്ക്്. ഇത് വയനാട് ടൈഗര്‍ റിസര്‍വ് ആയി മാറാന്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പ്രഖ്യാപനം ഉണ്ടായാല്‍ സംസ്ഥാനത്തെ മുന്നാമത്തെ ടൈഗര്‍ റിസര്‍വ് ആയി മാറും വയനാട്.

ഇന്ന് അന്താരാഷ്ട്ര കടുവ ദിനം. കടുവ സംരക്ഷണ ദിനം ആചരിക്കാന്‍ തുടങ്ങി 10 വര്‍ഷം കഴിയുമ്പോള്‍ കടുവകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ലോകത്ത് ആകെ ഉള്ള കടുവകളിലെ 70 ശതമാനവും ഇന്ത്യയിലാണ്.2967 കടുവകളുടെ ചിത്രങ്ങള്‍ ക്യാമറയില്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന കടുവകളുടെ സംരക്ഷണത്തിന് വലിയ പ്രാധാന്യമാണ് അന്താരാഷ്ട്ര തലത്തില്‍ നല്‍കുന്നത്. ഇന്ത്യയില്‍ 1973 ല്‍ ആരംഭിച്ച പദ്ധതിയാണ് കടുവ സംരക്ഷണ പദ്ധതിഅഥവാ പ്രോജക്റ്റ് ടൈഗര്‍. 2016ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഇന്ന് 49 കടുവാസംരക്ഷണ കേന്ദ്രങ്ങളുണ്ട്. ഇന്ത്യയില്‍ കടുവ സംരക്ഷണാര്‍ത്ഥം സ്ഥാപിതമായ ആദ്യത്തെ ദേശീയോദ്യാനം 1936-ല്‍ തുടങ്ങിയ ഹെയിലി നാഷണല്‍പാര്‍ക്ക് ആണ്. പിന്നീട് 1957-ല്‍ ഇതിന് ജിം കോര്‍ബെറ്റ് ദേശീയോദ്യാനം എന്ന നാമം നല്‍കി.ലോകത്ത് ഏറ്റവും കൂടുതല്‍ കടുവകള്‍ ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ഏ?റ്റവും കൂടുതല്‍ കടുവകളുള്ള സംസ്ഥാനം കര്‍ണാടകമാണ്. ലോകത്ത് ബംഗാള്‍ കടുവ, സുമാത്രന്‍ കടുവ, സൈബീരിയന്‍ കടുവ, പേര്‍ഷ്യന്‍ കടുവ, ജാവന്‍ കടുവ എന്നിങ്ങനെ വിവിധ ഇനം കടുവകളുണ്ട്. കേരളത്തിലെ കണക്കനുസരിച്ച് 190 കടുവകളാണുള്ളത്. ഇതില്‍വയനാട്ടിലെ 10 റേഞ്ചുകളിലായി വ്യാപിച്ചു കിടക്കുന്ന 3000 ചതുരശ്ര കിലോമീറ്ററിലധികം വരുന്ന വയനാടന്‍ കാടുകളില്‍ 2018 ല്‍ നടത്തിയ കടുവകളുടെ കണക്കെടുപ്പില്‍ 120 കടുവകളുടെ സാന്നിധ്യംസ്ഥിരീകരിച്ചിട്ടുണ്ട്.പുതിയ കണക്കെടുപ്പു വരുമ്പോള്‍ ഇത് 150 കടക്കും.കടുവയ്ക്ക് അനുയോജ്യമായ ആവാസകേന്ദ്രമാണ് വയനാടന്‍ കാടുകള്‍ അതു കൊണ്ടു തന്നെ ഇവിടെകടുവകളുടെ ആവാസ കേന്ദ്രം വിപുലപെടുത്തെണ്ടത് അത്യാവശ്യമായ് മാറുന്നു. നാടിനെ സംരക്ഷിച്ചു കൊണ്ട് തന്നെനമ്മുടെ ദേശിയമൃഗമായ കടുവയെ സംരക്ഷിക്കാന്‍ ഈ അന്തര്‍ദേശിയ കടുവാ ദിനം നമ്മളെ ഓര്‍മ്മിപ്പിക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!