ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 21 ലിറ്റര്‍ വിദേശമദ്യം പിടികൂടി

0

കല്‍പ്പറ്റ എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടറും സംഘവും കല്‍പ്പറ്റയില്‍ നടത്തിയ വാഹനപരിശോധനയില്‍ കെ.എല്‍ 12 ഡി 8666 നമ്പര്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 21 ലിറ്റര്‍ വിദേശ മദ്യം എക്‌സൈസ് പിടികൂടിയത്. പടിഞ്ഞാറത്തറ പതിനാറാം മൈല്‍ സരസ്വതി ഭവനില്‍ കെ രാധാകൃഷ്ണന്‍ (44)നെ അറസ്റ്റ് ചെയ്തു. എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ ബാബുരാജ്,എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.കെ ഷാജി , സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രകാശന്‍, ലത്തീഫ്, അമല്‍ദേവ് , ഷഫീഖ്, അനന്തുമാധവന്‍, പ്രോമിസ്, ഷാനിയ എന്നിവര്‍ വാഹന പരിശോധനയില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!