വിശ്വാസ സംരക്ഷണത്തിനായി ശബരിമല വിഷയത്തിൽ നിയമ നിർമാണം നടത്തുമെന്ന് എൻഡിഎ പ്രകടന പത്രിക. ‘പുതിയ കേരളം മോദിക്കൊപ്പം’ എന്നാണ് പ്രചാരണ മുദ്രാവാക്യം. സാമൂഹിക ക്ഷേമ പെൻഷൻ 3500 രൂപയാക്കും. കുടുംബത്തിൽ ഒരാൾക്കെങ്കിലും ജോലി ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പ്രകാശനം ചെയ്ത പ്രകടനപത്രികയിൽ പറയുന്നു. ഹൈസ്കൂൾ വിദ്യാർഥികൾക്കു സൗജന്യമായി ലാപ്ടോപ് നൽകും. എല്ലാവർക്കും വീട്, കുടിവെള്ളം, വൈദ്യുതി എന്നിവ ഉറപ്പാക്കും. എല്ലാ ബിപിഎൽ കുടുംബങ്ങൾക്കും 6 സൗജന്യ സിലിണ്ടർ നൽകും. മുഴുവൻ തൊഴിൽ മേഖലയിലും മിനിമം വേതനമുണ്ടാകും. സ്വതന്ത്രവും ഭക്തജന നിയന്ത്രിതവും കക്ഷിരാഷ്ട്രീയ മുക്തവുമായ ക്ഷേത്ര ഭരണവ്യവസ്ഥ കൊണ്ടുവരും.
ഭൂരഹിതരായ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കു കൃഷി ചെയ്യാൻ ഭൂമി നൽകും. സംസ്ഥാനത്തെ ഭീകരവാദ വിമുക്തമാക്കും. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കും. ലൗ ജിഹാദിനെതിരെ നിയമ നിർമാണം നടത്തും. ബിപിഎൽ വിഭാഗത്തിലെ കിടപ്പു രോഗികൾക്കു പ്രതിമാസം 5000 രൂപ സഹായം നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു.
പ്രധാന വാഗ്ദാനങ്ങൾ
- ഒരു വീട്ടില്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍
- എല്ലാവര്‍ക്കും വീട്, കുടിവെള്ളം, വൈദ്യുതി
- മുഴുവന്‍ തൊഴില്‍മേഖലയിലും മിനിമം വേതനം
- സാമൂഹിക ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കും
- സ്വതന്ത്രവും ഭകതജനനിയന്ത്രിതവും കക്ഷിരാഷ്ട്രീയ വിമുക്തവുമായ ക്ഷേത്ര ഭരണവ്യവസ്ഥ
- കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കും
- കേരളം ഭീകരവാദ വിമുക്തമാക്കും
- ശബരിമല ആചാരസംരക്ഷണത്തിന് നിയമനിര്‍മാണം
- ഭൂരഹിതരായ പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ അഞ്ചേക്കര്‍ ഭൂമി
- പട്ടിണിരഹിത കേരളം
- ബിപിഎല്‍ വിഭാഗത്തിലെ കിടപ്പുരോഗികള്‍ക്ക് പ്രതിമാസം 5000 രൂപ സഹായം
- ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പ്
- മുതല്‍ മുടക്കുന്നവര്‍ക്ക് ന്യായമായ ലാഭം, പണിയെടുക്കുന്നവര്‍ക്ക് മെച്ചപ്പെട്ട വേതനം
- ലൗ ജിഹാദിനെതിരെ നിയമനിര്‍മാണം
- വികസനത്തിന്റെയും സദ്ഭരണത്തിന്റെയും മുഖ്യശത്രുവായ അഴിമതിക്കെതിരെ കടുത്ത നടപടി
- സര്‍ക്കാര്‍ ചെലവുകള്‍ക്കും ഇടപാടുകള്‍ക്കും ഓലൈന്‍ മോണിറ്ററിംഗും സോഷ്യല്‍ ഓഡിറ്റിംഗും
- മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയനേതാക്കളുടെയും പൊതുപ്രവര്‍ത്തകരുടെയും പേരിലുള്ള അഴിമതി ആരോപണങ്ങള്‍ ദ്രുതഗതിയില്‍ അന്വേഷിച്ച് സത്വരനടപടി സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം
- മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് നല്‍കു പെന്‍ഷന്‍ നിര്‍ത്തലാക്കും
- സര്‍ക്കാരിന്റെ ഭരണച്ചെലവ് 30 ശതമാനം വെട്ടിക്കുറയ്ക്കും
- അനാവശ്യ പൊതുമേഖലാ സ്ഥാപനങ്ങളും തസ്തികകളും നിര്‍ത്തലാക്കും
- കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കുന്ന സഹായങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിച്ച് അവ ജനങ്ങളില്‍
- എത്തുന്നു എന്ന് ഉറപ്പാക്കും
- നീതിന്യായ വ്യവസ്ഥയുടെ പ്രവര്‍ത്തനം ത്വരിതഗതിയില്‍; കേസുകള്‍ വേഗം തീര്‍പ്പാക്കും
- കേരളത്തിലേക്കു വരുന്ന വിദേശപണം തീവ്രവാദികളുടെ കൈകളില്‍ എത്തുന്നത് കര്‍ശനമായി തടയും
- ശിഥിലീകരണ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി തടയുന്നതിന് ഭീകരവിരുദ്ധ സ്‌ക്വാഡ്
- മത സാംസ്‌കാരിക വിദ്യാഭ്യാസ മാധ്യമപ്രവര്‍ത്തനങ്ങളുടെ മറവില്‍ തീവ്രവാദപ്രചാരണം തടയാന്‍ സംവിധാനം
- ഭീകരവാദികളുടെ കേരളത്തിലെ സാമ്പത്തിക സ്രോതസ്സ് പഴുതുകള്‍ ഇല്ലാതെ അടയ്ക്കാന്‍ നടപടി
- കള്ളപ്പണം വെളുപ്പിക്കുന്നത് തടയാന്‍ ഫലപ്രദമായ കര്‍ശന നടപടി
- നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് നിരോധനം
- മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന, തീവ്രവാദികളുടെ പങ്ക്, സംസ്ഥാനാന്തരബന്ധം എന്നിവയെക്കുറിച്ച് അന്വേഷണരേഖകള്‍ സിബിെഎക്ക് കൈമാറും മാറാട് സംഭവത്തെ കുറിച്ചുള്ള ജൂഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ ശുപാര്‍ശകള്‍ സമ്പൂര്‍ണമായും നടപ്പാക്കും
- പെന്‍ഷന്‍ പ്രായം ഏകീകരിക്കും.
- സംസ്ഥാന ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും കേന്ദ്രജീവനക്കാര്‍ക്ക് തുല്യമായ സേവന-വേതന വ്യവസ്ഥകള്‍
- ലൗ ജിഹാദിനെതിരേ നിയമ നിര്‍മ്മാണം
- മത തീവ്രവാദികള്‍ നടത്തിയ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം
- സഹകരണമേഖലയ്ക്ക് ത്രിതല സംവിധാനം
- നോക്കുകൂലി, അട്ടിമറികൂലി എന്നിവയ്ക്ക് കര്‍ശന നിരോധനം
- ഒരു കുടുംബത്തിലെ തൊഴില്‍രഹിതരില്‍ ഒരംഗത്തിനെങ്കിലും 20,000 രൂപ പ്രതിമാസ വേതനം ലഭിക്കുന്ന തൊഴില്‍
- പ്രത്യക്ഷമായോ പരോക്ഷമായോ സര്‍ക്കാരിന് പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലെ നിയമനം പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന
- നിയമനങ്ങളില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ തടവ് ഉള്‍പ്പടെ ശക്തമായ ശിക്ഷാനടപടി
- പിന്‍വാതില്‍ നിയമനങ്ങള്‍ പൂര്‍ണ നിരോധനം
- പിഎസ് സി മുഖ്യപരീക്ഷയ്ക്ക് മുന്‍പുള്ള യോഗ്യതാ പരീക്ഷ നിര്‍ത്തലാക്കും
- പി.എസ്.സി അംഗങ്ങളുടെ എണ്ണം 19 ല്‍ നിന്ന് പത്തായി കുറയ്ക്കും. പി.എസ്.സി ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവര്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസയോഗ്യത നിശ്ചയിക്കും
- എല്ലാ തൊഴില്‍മേഖലയിലും മിനിമം വേതനം
- ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം
- മദ്യത്തിന്റെയും ലോട്ടറിയുടെയും മേലുള്ള സര്‍ക്കാരിന്റെ അമിതാശ്രയം അവസാനിപ്പിക്കും. ലോട്ടറി ടിക്കറ്റിനും മദ്യത്തിനും കാലാകാലങ്ങളില്‍ ഉണ്ടാകുന്ന വില വര്‍ദ്ധന തടയും
- പാവപ്പെട്ടവരെ പിഴിയുന്ന ബ്ലേഡ് കമ്പനികള്‍ക്ക് എതിരെ നിയമനിര്‍മാണം.
- വര്‍ഗീയ താത്പര്യങ്ങളില്‍ ഊന്നിയ ഇസ്ലാമിക ബാങ്കുകള്‍ക്ക് നിരോധനം
- കിഫ്ബി ഭരണഘടനാനുസൃതമായി പുനഃസംഘടിപ്പിച്ച് സിഎജി ഓഡിറ്റിനു വിധേയമാക്കും
- തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ തുടങ്ങാന്‍ ആവശ്യമായ വായ്പ ഉള്‍പ്പടെയുള്ള സൗകര്യങ്ങളും സഹായങ്ങളും
- കൊച്ചി മെട്രോ നെടുമ്പാശേരി വിമാനത്താവളം വരെയും പശ്ചിമ കൊച്ചിയിലേക്കും അരൂരിലേക്കും ദീര്‍ഘിപ്പിക്കും
- കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതി
- ഇതരസംസ്ഥാന തീര്‍ഥാടകര്‍ക്ക് എല്ലാ മാസവും ശബരിമലയ്ക്ക് വരാന്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍
- പരമ്പരാഗത വിജ്ഞാനവും കലയും പരിപോഷിപ്പിക്കാനായി പരമ്പരാഗത വിജ്ഞാനകേന്ദ്രം
- പരമ്പരാഗത തൊഴില്‍ പ്രോത്സാഹിപ്പിക്കാന്‍ വിശ്വകര്‍മ ഗുരുകുലം
- വിശ്വകര്‍മജയന്തി തൊഴില്‍ദിനമായി അംഗീകരിച്ച് അവധി പ്രഖ്യാപിക്കും
- സാങ്കേതിക സര്‍വകലാശാലയില്‍ ‘വിശ്വകര്‍മ’ ചെയര്‍
- ആറന്മുളയെ ദേശീയ പൈതൃക ഗ്രാമമായി പ്രഖ്യാപിക്കും. പള്ളിയോടം, വള്ളംകളി , കണ്ണാടി, വള്ളസദ്യ തുടങ്ങിയ പൈതൃകശേഷിപ്പുകള്‍ നിലനിര്‍ത്താന്‍ കര്‍മപദ്ധതി
- ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി വിണ്ടെടുക്കാന്‍ അടിയന്തര നടപടി
- ക്ഷേത്രങ്ങളില്‍ സനാതന ധര്‍മ്മ പഠനത്തിന് സഹായസൗകര്യങ്ങള്‍
- നാശോന്മുഖമായ ആരാധനാലയങ്ങള്‍ പുനരുദ്ധരിക്കുന്നതിന് പദ്ധതി
- ഗുരുവായൂര്‍ ക്ഷേത്രം കേന്ദ്രീകരിച്ച് ഗ്രേറ്റര്‍ ഗുരുവായൂര്‍ ഡവലപ്പ്‌മെന്റ് അതോറിട്ടി
- ഗുരുവായൂര്‍ ആനക്കോട്ടയും ഗോശാലയും വികസിപ്പിച്ചും ആധുനീകരിച്ചും മൃഗപരിപാലന കേന്ദ്രം
ശബരിമല
- ആചാരസംരക്ഷണത്തിന് സമഗ്ര നിയമ നിര്‍മാണം
- ശബരിമലയുടെ സമഗ്രവികസനത്തിന് അതോറിട്ടി
- തന്ത്രി മുഖ്യനും പന്തളം കൊട്ടാരം, ദേവസ്വം ബോര്‍ഡ്, ഭക്തജന സംഘടനകള്‍ എന്നിങ്ങനെ ആചാരവും വിശ്വാസവുമായി ബന്ധപ്പെട്ടവരുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി ശബരിമല ക്ഷേത്ര ഭരണത്തിന് കക്ഷിരാഷ്ട്രീയമുക്തവും സ്വതന്ത്രവും പരമാധികാരമുള്ളതുമായ ദേവസ്വം ഭരണ സമിതി
- ശബരിമല ഭക്തര്‍ക്ക് ദര്‍ശനത്തിനും ശുദ്ധജലം, താമസം, ചികിത്സ, ശൗചാലയം എന്നിവയ്ക്കും പരമാവധി സൗകര്യങ്ങള്‍. കുന്നാര്‍ ഡാമിന്റെ പൊക്കം ഉയര്‍ത്തി ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലേക്ക് കുടിവെളള ലഭ്യത.
- തിരുവാഭരണപാത, എരുമേലി, പമ്പ, ഉപ്പുപാറ, പുല്‍മേട് എന്നീ പാരമ്പര്യപാതകളുടെ വികസനം മണ്ഡലവിളക്കുകാലത്തും മാസപൂജ സമയങ്ങളിലും ഈ കാനനപാതകളില്‍ ഭക്ഷണത്തിനും വിശ്രമത്തിനും അടിയന്തര ചികിത്സയ്ക്കും ആവശ്യമായ സംവിധാനങ്ങള്‍
- ശബരിമല സന്നിധാനത്തും പമ്പയിലുമായി ദേവസ്വത്തിനുളള സ്ഥലം 250 ഏക്കറാക്കി പരിസ്ഥിതിസൗഹൃദമായി വികസിപ്പിക്കും
- പന്തളം മുതല്‍ സന്നിധാനം വരെ നീണ്ട തിരുവാഭരണപാത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് സംരക്ഷിക്കും