ആദ്യ ഡോസ് കോവാക്‌സിന്‍, രണ്ടാം ഡോസ് കോവീഷീല്‍ഡ് ജില്ലയിലെ ആരോഗ്യ വകുപ്പിന് ഗുരുതര വീഴ്ച്ച
ആദ്യ ഡോസ് കോവാക്‌സിന്‍ സ്വീകരിച്ച വയോധികന് രണ്ടാം ഡോസ് സ്വീകരിച്ചപ്പോള്‍ കോവീഷീല്‍ഡ് വാക്‌സിന്‍ കുത്തിവെച്ചതായി പരാതി. മാനന്തവാടി കണിയാരം പാലാക്കുളി തെക്കേക്കര വീട്ടില്‍ മാനുവല്‍ മത്തായിക്കാണ് ഇത്തരമൊരനുഭവം. ഇത് സംബദ്ധിച്ച് മാനുവല്‍ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി.ഇക്കഴിഞ്ഞ ജൂണ്‍ 10 ന് കുറുക്കന്‍മൂല പിഎച്ച്‌സിയില്‍ നിന്നാണ് മാനുവല്‍ ആദ്യ ഡോസ് കോവാക്‌സിന്‍ സ്വീകരിച്ചത്.
എന്നാല്‍ ജൂലൈ 23 ന് കണിയാരം പള്ളിയില്‍ വെച്ച് നടന്ന ക്യാമ്പില്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാനെത്തിയപ്പോളാണ് ആദ്യ ഡോസ് എന്ന പേരില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ഇദ്ദേഹത്തിന് കുത്തിവെച്ചത്.സര്‍ട്ടിഫിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യതപ്പോഴാണ് സംഭവം മനസിലായതെന്നും മാനുവല്‍ പറഞ്ഞു.ഈ വിഷയത്തില്‍ ഡിഎംഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട് ഇരുഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടെന്നും അവരവര്‍ എടുക്കേണ്ട വാക്‌സിനെ കുറിച്ച് അതത് വ്യക്തികള്‍ക്ക് ധാരണ ഉണ്ടാവണമെന്നും സംഭവത്തില്‍ ക്യാമ്പിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.