അതുല്യ നിവേദ്യത്തിനെതിരെ പരാതി

0

അതുല്യ നിവേദ്യം ഹിന്ദി ഭക്തിഗാനങ്ങളുടെ രചനയും സംഗീതവും പേരും നടന്‍ ജയറാമിന്റെ പേരില്‍ തട്ടിയെടുത്തതായി പരാതി. രചന നിര്‍വ്വഹിച്ച പരേതനായ കാണിച്ചേരി ശിവകുമാറിന്റെ മകളും ഭാര്യയുമാണ് ഇത് സംബദ്ധിച്ച് തലപ്പുഴ പോലീസില്‍ പരാതി നല്‍കിയത്. നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കുമെന്നും ഇവര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മാനന്തവാടിയിലെ കെ.എസ്.ആര്‍.ടി.സി ജീവനകാരനായിരുന്ന തലപ്പുഴ ഇടിക്കര സ്വദേശി കാണിച്ചേരി ശിവകുമാര്‍ രചനയും ആതിര പ്രൊഡക്ഷന്‍സിന് വേണ്ടി ശിവകുമാറും അഷറഫ് കൊടുവള്ളിയും മൈലാഞ്ചി ഫെയിം ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതം ചെയ്ത് പുറത്തിറക്കിയ അതുല്യ നിവേദ്യം ഹിന്ദു ഭക്തി ഗാനങ്ങളുടെ പകര്‍പ്പവകാശവും രചനയും സംഗീതവും നടന്‍ ജയറാമിന്റെ പേരില്‍ തട്ടിയെടുത്തു എന്ന് കാണിച്ചാണ് ശിവകുമാറിന്റെ കുടുംബം തലപ്പുഴ പോലീസില്‍ പരാതി നല്‍കിയത്. ശ്യാം വയനാട്, വിഗനേഷ് പനമരം എന്നിവര്‍ ചേര്‍ന്നാണ് തട്ടിയെടുത്തതെന്നും ശിവകുമാറിന്റെ മരണ ശേഷം ആല്‍ബം വീഡിയോ ചെയ്യാം എന്ന് പറഞ്ഞ് കൂടെ നിന്ന് വഞ്ചിക്കുകയാണ് ഇരുവരും ചെയ്‌തെ തെന്നും ശിവകുമാറിന്റെ കുടുംബം പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ശിവകുമാറിന്റെ ഭാര്യ ചിത്ര, മകള്‍ കെ.ആതിര, അഷറഫ് കൊടുവള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!