വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ്സ് ഉടമകള്‍ ഏകദിന ഉപവാസം സംഘടിപ്പിച്ചു. കല്‍പ്പറ്റ പുതിയ ബസ്സ് സ്റ്റാന്റിന് സമീപം ഉപവാസം നഗരസഭ ചെയര്‍മാന്‍ കെയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു.ബസ്സ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിലായിരുന്നു സമരം. പി.കെ.ഹരിദാസ് അദ്ധ്യക്ഷതവഹിച്ചു.പി.കെ.അനില്‍കുമാര്‍, യഹിയാഖാന്‍ തലയ്ക്കല്‍, രംജ്ജിത്ത് റാം, എ.ബി. പൈലി തുടങ്ങിയവര്‍ സംസാരിച്ചു.
പൊതു ഗതാഗതം സംരക്ഷിക്കുക, കൊവിഡ് കാലത്തെ റോഡ് ടാക്‌സ് ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് അതിജീവനത്തിന്റെ ഭാഗമായാണ് ബസ്സുടമകള്‍ ഉപവാസ സമരം സംഘടിപ്പിച്ചത്.