മാനന്തവാടി അഞ്ചാം മൈലില്‍ അഭയ ചാരിറ്റബിള്‍ സൊസൈറ്റി തണല്‍ വൃദ്ധസദനം പ്രവര്‍ത്തിക്കുന്നത് യാതൊരു രേഖകളുമില്ലാതെയെന്ന് നാട്ടുകാര്‍.2006 മുതല്‍ 2017 വരെയുള്ള ഭരണസമിതി രജിസ്ട്രേഷന്‍ മരിച്ചവരുടെ പേരില്‍ കള്ള ഒപ്പിട്ട് ചെയ്തതാണെന്നും രജിസ്ട്രേഷന്‍ പുതുക്കി നല്‍കാത്തതുമാണെന്നും നാട്ടുകാര്‍ ആരോപിച്ചു.ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ഈ സ്ഥാപനത്തിന്റെ അംഗീകാരം പുതുക്കി നല്‍കിയിട്ടില്ലെന്നും ആരോപണമുണ്ട്.
വി കുഞ്ഞിരാമന്‍, ഒതയോത്ത് അബൂബക്കര്‍, മൊയ്തീന്‍ ഉസ്താദ്, പി വിനോദിനി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.സ്ഥാപനത്തിന്റെ പേരില്‍ വര്‍ഷങ്ങളായി പിരിവ് നടത്തുക മാത്രമാണ് ലക്ഷ്യം.അന്തേവാസികളെ താമസിപ്പിക്കുന്നത് അനുയോജ്യമായ കെട്ടിടത്തിലല്ല, ആവശ്യത്തിന് ജീവനക്കാരുമില്ല.അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം അടച്ചുപൂട്ടുകയും അന്തേവാസികളെ കമ്പളക്കാട് സര്‍ക്കാര്‍ വൃദ്ധസദനത്തിലേക്ക് മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു.