ബക്രീദ് അവധി മറ്റന്നാള്‍

0

സംസ്ഥാനത്ത് ബക്രീദ് അവധി ബുധനാഴ്ത്തേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കടകള്‍ക്ക് എട്ടുമണി വരെ തുറന്നു പ്രവര്‍ത്തിക്കാം. ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ കര്‍ശന നടപടികളാണ് പൊലീസ് കൈക്കൊള്ളുന്നത്.

 

 

അതേസമയം ലോക്ക്ഡൗണിലെ ആകെയുള്ള നിയന്ത്രണങ്ങളിലും ഇന്നുമുതല്‍ മാറ്റമുണ്ടാകും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കു പുറമേ ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍, ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പുകള്‍, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടിപാര്‍ലറുകളും തുടങ്ങിയവയ്ക്കാണ് തിങ്കളാഴ്ചമുതല്‍ തുറക്കാന്‍ അനുമതിയുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!