ഉള്ളിയോടൊപ്പം പണം തിരിച്ചുനല്‍കി ഓട്ടോ ഡ്രൈവര്‍
നാടറിയട്ടെ ഈ നന്മ
ഉള്ളി വാങ്ങിയ കവറില്‍ കച്ചവടക്കാരന്റെ കളക്ഷന്‍ മുഴുവന്‍ ലഭിച്ച ഓട്ടോ ഡ്രൈവര്‍ തുക തിരിച്ചുനല്‍കി മാതൃയായി. കഴിഞ്ഞദിവസം വാളാട് ടൗണില്‍ എത്തിയ ഗുഡ്‌സ് ഓട്ടോയില്‍ നിന്നും ടൗണിലെ ഓട്ടോ ഡ്രൈവര്‍ സോമന്‍ ഒരു കിലോ ഉള്ളി വാങ്ങിയിരുന്നു. വാങ്ങിയ ഉള്ളി കവറിലാക്കി കൊടുത്ത കച്ചവടക്കാരന്‍ അറിഞ്ഞില്ല കളക്ഷന്‍ ഇട്ടു വച്ചിരുന്ന കവറിലാണ് ഉള്ളിയിട്ട് കൊടുത്തതെന്ന്. സോമന്‍ ഉള്ളി യുമായി പോവുകയും ചെയ്തിരുന്നു. പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ സോമന്‍ തനിക്ക് ലഭിച്ച കവര്‍ പരിശോധിച്ചപ്പോഴാണ് തുക കണ്ടെത്തിയത്. ഉടന്‍തന്നെ ടൗണിലെത്തി കച്ചവടക്കാരെ തിരിച്ചേല്‍പ്പിച്ചു. രാവിലെ മുതല്‍ വിറ്റ് ഉള്ളിയുടെ തുക കവറില്‍ ഉണ്ടായിരുന്നു. ഇതിനുമുന്‍പും തന്റെ ഓട്ടോയില്‍വെച്ച് മറന്ന വിലകൂടിയ മൊബൈല്‍ ഫോണ്‍ അടക്കം പലതും സോമന്‍ ആളുകളെ അന്വേഷിച്ചു തിരിച്ച് ഏല്‍പ്പിച്ചിട്ടുണ്ട്. വാളാട് തോള കരയില്‍ താമസിക്കുന്ന സോമന്‍ വര്‍ഷങ്ങളായി ടൗണിലെ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറാണ്.