സുല്‍ത്താന്‍ ബത്തേരി ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് വിഷയം നിയമസഭയില്‍ വീണ്ടും ഉന്നയിച്ച് എംഎല്‍എ ഐ സി ബാലകൃഷ്ണന്‍. ഇന്ന് രാവിലെ ചോദ്യോത്തര വേളയിലാണ് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ അനുവദിച്ച ഗവണ്‍മെന്റ് കോളേജ് തുടങ്ങാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ എന്നത് സംബന്ധിച്ച് എംഎല്‍എ ചോദ്യമുന്നയിച്ചത്. സര്‍ക്കാര്‍ തലത്തില്‍ നയപരമായി തീരുമാനം എടുത്തതിനുശേഷം മാത്രമേ ഇതുസംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാവുകയുള്ളുവെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു മറുപടി പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിക്കുകയും 2018ലെ ബഡ്ജറ്റില്‍ 30 ലക്ഷം രൂപ അനുവദിക്കുകയും ചെയ്ത സുല്‍ത്താന്‍ ബത്തേരി ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇതു സംബന്ധിച്ച് ഇന്നുവീണ്ടും നിയമസഭയില്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ ചോദ്യമുന്നയിച്ചിരുന്നു. ബത്തേരി മണ്ഡലത്തില്‍ അനുവദിച്ച ഗവണ്‍മെന്റ് കോളേജ് തുടങ്ങാന്‍ സര്‍ക്കാര്‍ നപടി സ്വീകരിക്കുമോ എന്നായിരുന്നു ചോദ്യം. ചോദ്യത്തിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന്റെ മറുപടിയാണ് ആശയകുഴപ്പമുണ്ടാക്കുന്നത്. നിരവധി അംഗങ്ങള്‍ അവരവരുടെ മണ്ഡലങ്ങളില്‍ കോളേജുകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയി്ട്ടുണ്ടന്നും എന്നാല്‍ സര്‍ക്കാറിന്റെ സാമ്പത്തിക സ്ഥിതിവിലയിരുത്തിയും, എവിടെയെല്ലാം കോളേജുകള്‍ സ്ഥാപിക്കണമെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ നയപരമായ തീരുമാനം എടുക്കേണ്ടതുണ്ടന്നും അതിനുശേഷം കാര്യങ്ങള്‍ അറിയിക്കാമെന്നുമാണ് മന്ത്രി മറുപടി പറഞ്ഞത്. ഇത് സുല്‍ത്താന്‍ ബത്തേരിയില്‍ സര്‍ക്കാര്‍ കോളേജ് ആരംഭിക്കാന്‍ ഇനിയും കാലതാമസം വരുമെന്ന സൂചനയാണ് നല്‍കുന്നത്. ബത്തേരിയില്‍ താല്‍ക്കാലികമായി കോളേജ് തുടങ്ങുന്നതിന്നായി കെട്ടിടങ്ങളും രണ്ട് വര്‍്ഷംമുമ്പ് കണ്ടെത്തി നല്‍കിയിരുന്നു. പ്ലസ് ടു ഫലം വരാനിരിക്കെ എത്രയും പെട്ടന്ന് സര്‍ക്കാര്‍ തലത്തില്‍ കോളേജ് ആരംഭിച്ചില്ലങ്കില്‍ നിരവധി കുട്ടികളുടെ ഉപരിപഠനം ഇത്തവണയും ത്രിശങ്കുവിലാകും.