ഗുണനിലവാരമില്ലാത്ത വിത്തുകള്‍ തിരിച്ചയച്ചു നടപടി വയനാട് വിഷന്‍ വാര്‍ത്തയെ തുടര്‍ന്ന്

0

 

പനമരം കൃഷിഭവനില്‍ നിന്നും ഗുണനിലവാരമില്ലാത്ത വിത്തുകള്‍ തിരിച്ചയച്ചു.പനമരം കൃഷിഭവനില്‍ നിന്നും ജൂലൈ ആദ്യവാരം കര്‍ഷകര്‍ക്ക് വിതരണം ചെയ്ത നെല്‍ വിത്തുകള്‍ ഉപയോഗശൂന്യമെന്ന് കര്‍ഷകര്‍ പരാതി ഉന്നച്ചയിച്ചത് വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്നലെ ഗുണനിലവാരമില്ലാത്ത വിത്തുകള്‍ തിരിച്ചയച്ചത്.കര്‍ഷകര്‍ക്ക് വിതരണത്തിന് എത്തിയ 900 ചാക്ക് വിത്തുകള്‍ പകുതിയിലേറെ വിതരണം ചെയ്തിരുന്നു.

കര്‍ഷകര്‍ വിത്ത് വിതക്കാന്‍ എടുത്തപ്പോഴാണ് ഉള്ളനരിച്ചും, കല്ലും മണ്ണും നിറഞ്ഞതും, ഈര്‍പ്പമുള്ളതും, കറുപ്പ് കയറിയതുമായ നെല്‍ വിത്തുകളാണ് ലഭിച്ചതെന്നതെന്ന് മനസ്സിലായത്.പനമരം കൃഷിഭവനില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളിലായി വിതരണം ചെയ്ത’ഉമ’എന്ന വിത്തിനമാണ് ഉപയോഗ ശൂന്യമെന്ന് പറയുന്നത്.ഇതിനെ തുടര്‍ന്ന് ണ് വിതരണം ചെയ്ത വിത്തുകള്‍ തിരിച്ച് കര്‍ഷകര്‍ കൃഷി ഭവില്‍ എത്തിക്കുകയായിരുന്നു.കര്‍ഷകരുടെ പ്രതിഷേധവും വയനാട് വിഷന്‍ വാര്‍ത്തയും കര്‍ഷകര്‍ക്ക് ഗുണമായി .വിതരണം ചെയ്ത മുഴുവന്‍ വിത്തുകളും തിരിച്ചെടുക്കുകയും പണം തിരികെ നല്‍കുകയും ചെയതു.ജൂലൈ 27, 28, എന്നീ രണ്ട് ദിവസങ്ങളില്‍ ശേഷിക്കുന്ന ഉപയോഗ്യശൂന്യമായ നെല്‍വിത്തുകള്‍ തിരിച്ചെടുക്കാനുള്ള സംവിധാനം ഒരുക്കിട്ടുണ്ട്.ശേഷം വരുന്ന വിത്തുകള്‍ സ്വീകരിക്കുന്നതെല്ലന്ന് പനമരം കൃഷി ഓഫീസര്‍ വയനാട് വിഷനോട് പറഞ്ഞു.പുതിയ ഇനം ഉമ നെല്‍വിത്തും വിതരണത്തിനെത്തിയതായും ഓഫീസര്‍ പറഞ്ഞു. ആവശ്യക്കാര്‍ പനമരം കൃഷി ഓഫീസുമായി ബന്ധപ്പെടാണ്ടെതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!