വില്‍പ്പനക്കായി സൂക്ഷിച്ച 81 ലിറ്റര്‍ വിദേശമദ്യം പിടികൂടി

0

 

അനധികൃതമായി വില്‍പ്പനക്കായി സൂക്ഷിച്ച 81 ലിറ്റര്‍ വിദേശമദ്യം പിടികൂടി.ഡ്രൈഡേ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി സ്റ്റേറ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഉത്തര മേഖല വിഭാഗവും ,മാനന്തവാടി എക്‌സൈസ് വിഭാഗവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.സംഭവുമായി പനമരം ഓടക്കൊല്ലി പുതിയ പറമ്പില്‍ ബാലു, പനമരം നീര ട്ടാടി കോട്ടര്‍ വീട്ടില്‍ നിധീഷ് എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. രണ്ടിടങ്ങളിലായി തോട്ടത്തിലും, വീടിന് സമീപത്തെ ഷെഡിലുമായിരുന്നു ചാക്കുകളിലാക്കി മദ്യം സൂക്ഷിച്ചിരുന്നത്. നാളെയും പരിശോധന തുടരുമെന്ന് എക്‌സൈസ് ഇ ന്‍ സ്‌പെക്ടര്‍ സജിത് ചന്ദ്രന്‍ പറഞ്ഞു.

500 മില്ലി വീതമുള്ള 162 കുപ്പികളിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. പ്രിവന്റീവ് ഓഫീസര്‍മാരായ പി പി ശിവന്‍, സജീവന്‍ തരിപ്പ, സി ഇ ഒ മാരായ സജി പോള്‍, എം എം അര്‍ജുന്‍, കെ വി സൂര്യ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!