കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്ര ഉത്സവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്.സ്റ്റേജ് പ്രോഗ്രാമുകള്‍ക്കുള്ള നിയന്ത്രണമാണ് നീക്കിയത്. ക്ഷേത്രകലകള്‍ക്ക് വിലക്ക് ബാധകമല്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേതാണ് തീരുമാനം.
ആചാരപരമായി നടത്തുന്ന ക്ഷേത്രകലകള്‍ നടത്തു ന്നതിന് വിലക്കുണ്ടാകില്ല. എന്നാല്‍ കൊവിഡ് മാനണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കണം. സ്റ്റേജ് പരിപാടികള്‍ അതത് പ്രദേശത്തെ പൊലീസ് അധികൃതരുടെ കൂടി അനുമതി വാങ്ങി കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടാ യിരിക്കണം നടത്തേണ്ടത്. കലാകാരന്‍മാരുടെ സംഘടന നല്‍കിയ പരാതിയിലാണ് നടപടി.