മാവോവാദികളുടെ പേരില്‍ ഭീഷണിക്കത്ത് രണ്ടുപേര്‍ അറസ്റ്റില്‍

0

മാവോവാദികളുടെ പേരില്‍ പ്രമുഖ വ്യവസായികള്‍ക്ക് ഭീഷണിക്കത്തയച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോഴികോട് പറോപ്പടി സ്വദേശി തച്ചംകോട് ഹബീബ് റഹ്‌മാന്‍ (46), കട്ടിപ്പാറ സ്വദേശി കളത്തിങ്ങല്‍ ഷാജഹാന്‍ (43) എന്നിവരെയാണ് ടി.പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള കോഴികോട് ജില്ലാ ക്രൈംബ്രാഞ്ചും ക്രൈംസ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
പ്രമുഖ കരാറുകാരനും സ്വര്‍ണ വ്യാപാരിക്കും ഭക്ഷ്യ എണ്ണക്കമ്പനി ഉടമക്കുമാണ് കഴിഞ്ഞ ദിവസം ഭീഷണിക്കത്ത് ലഭിച്ചത്.
ചുണ്ടയില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്‌തെന്ന് പോലീസ് കണ്ടെത്തിയിരുന്നു.പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ മലപ്പുറത്തെ പ്രമുഖ രാഷ്ട്രീയ നേതാവ് കൂടിയായ മുന്‍ മന്ത്രിക്കും ഭീഷണിക്കത്തയച്ചതായി ഇവര്‍ വെളിപ്പെടുത്തി.എന്നാല്‍, തനിക്ക് കത്ത് ലഭിച്ചിട്ടില്ലെന്നാണ് നേതാവ് പൊലീസിനോട് പറഞ്ഞത്.കത്ത് ലഭിച്ചവരുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. നിര്‍മാണകരാറുകാരനായിരുന്ന ഹബീബ് റഹ്‌മാന്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മറികടക്കാനാണ് മാവോവാദി സംഘടനകളുടെ പേരില്‍ വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ സ്വപ്നില്‍ മഹാജന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!