ആരോഗ്യമേഖലയിലേതുപോലെ മൃഗസംരക്ഷണ മേഖലയിലും വെറ്ററിനറി ഡോക്ടര്‍മാരെ സഹായിക്കാന്‍ നഴ്‌സിംഗ് തസ്തിക വേണമെന്നും ഇവര്‍ക്ക് പരിശീലനം നല്‍കാന്‍ വെറ്റിറിനറി നഴ്‌സിംഗ് കോളേജ് ആരംഭിക്കുമെന്നും ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കേരള ആനിമല്‍ ആന്റ് വെറ്ററിനറി സര്‍വ്വകലാശാലയില്‍ ഉന്നതതല യോഗത്തിന് ശേഷമാണ് മന്ത്രി മാധ്യമങ്ങളെ ഇക്കാര്യമറിയിച്ചത്.
ഉടന്‍ തന്നെ ഇതിനുള്ള നടപടി തുടങ്ങുമെന്നും ആലോചന നടന്നു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ 152 ബ്ലോക്കുകളിലും വെറ്റിറിനറി ഡോക്ടര്‍മാരുടെ രാത്രി കാല സേവനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മൃഗസംരക്ഷണ മേഖലയില്‍ പുതിയ വാക്‌സിന്‍ ഉല്പാദിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വെറ്ററിനറി സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാന്‍ തീരുമാനമായതായും അവര്‍ അറിയിച്ചു. വയനാട് ജില്ലയിലെ വിവിധ പരിപാടികളിലും മന്ത്രി ജെ.ചിഞ്ചുറാണി പങ്കെടുത്തു.