വളര്‍ച്ചയുടെ വഴിയില്‍ പുത്തന്‍ നാഴികക്കല്ലായി കേരളാ വിഷനില്‍ കേരളാ വിഷന്‍ വോയ്‌സ് എന്ന പേരില്‍ സ്മാര്‍ട്ട് ടെലിഫോണി സര്‍വീസ്. ബ്രോഡ് ബാന്റിനൊപ്പമാണ് സംസ്ഥാനത്തെ കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരുടെ സംരംഭമായ കേരളാ വിഷന്‍ ലാന്‍ഡ് ഫോണ്‍ സര്‍വീസ് ആരംഭിക്കുന്നത്.കേരളാ വിഷന്‍ വോയ്‌സിന്റെ ഉദ്ഘാടനം മാര്‍ച്ച് 25ന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കും.
കേരള ഡിജിറ്റല്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ സജി ഗോപിനാഥ്, ബിഎസ്എന്‍എല്‍ ചീ്ഫ് ജനറല്‍ മാനേജര്‍ സിവി വിനോദ് ഐടിഎസ് എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം ചെയ്യുമെന്ന് കെസിസിഎല്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങില്‍ ഇന്ദ്രന്‍സ് മുഖ്യാതിഥിയായിരിക്കും. സിഒഎ സംസ്ഥാന പ്രസിഡന്റ് അബൂബക്കര്‍ സിദ്ദീഖ് അധ്യക്ഷനായിരിക്കും. കേരള വിഷന്റെ പ്രവര്‍ത്തനം പുതിയ ഉയരങ്ങളിലേക്കും വ്യാപ്തിയിലേക്കും എത്തിക്കാന്‍ വോയ്‌സ് ഏറെ പ്രയോജനപ്പെടും. കെസിസിഎല്‍ എംഡി പിപി സുരേഷ് കുമാര്‍, കേരളാ വിഷന്‍ ബ്രോഡ്ബാന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ ഗോപിനാഥ് , കെ ഗോവിന്ദന്‍ , കെസിസിഎല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ വിജയകൃഷ്ണന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.