പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമായ റബീഉല്‍ അവ്വല്‍ 12 നാളെയാണ്.നബിദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെമ്പാടും മൗലീദ് സദസ്സുകളും ഘോഷയാത്രയും മദ്രസ വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടക്കും. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നു കഴിഞ്ഞ രണ്ടു വര്‍ഷം നബിദിനം വിപുലമായി ആഘോഷിച്ചിരുന്നില്ല. കോവിഡ് ഭീതി അകന്നതോടെ വിപുലമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.
പ്രവാചകന്‍ പിറന്ന മാസമായ റബീഉല്‍ അവ്വലിന്റെ തുടക്കം മുതല്‍ മസ്ജിദുകളിലും സ്ഥാപനങ്ങളിലും മൗലീദ് സദസ്സുകള്‍ തുടങ്ങിയിരുന്നു. നാളെ പുലര്‍ച്ചെ മസ്ജിദുകളില്‍ പ്രവാചക പ്രകീര്‍ത്തന സദസ്സുകള്‍ നടക്കും.ദഫ്മുട്ടും പാട്ടും മധുരവിതരണവുമായി നബിദിന റാലികള്‍ നടക്കും. പള്ളികളെല്ലാം അലങ്കാര വിളക്കുകള്‍ തെളിച്ച് വര്‍ണാഭമാക്കിയിട്ടുണ്ട്.