ഭരണത്തിനെതിരായ ആരോപണം അടിസ്ഥാനരഹിതം യുഡിഎഫ്

0

 

മാനന്തവാടി മുന്‍സിപ്പല്‍ ഭരണത്തിന് എതിരായ സിപിഎം ആരോപണം തികച്ചും രാഷ്ട്രിയ പ്രേരിതവും മുന്‍ ഭരണകാലത്തെ അഴിമതികള്‍ പുറത്ത് വരുമെന്ന വേവലാതിയുമാണെന്ന് യു ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു കേന്ദ്ര ധനസഹായമായ ( സി എഫ് സി ) ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികള്‍ നഗരസഭ കൗണ്‍സില്‍ ഒരുമിച്ച് പാസ്സാക്കിയതും ജില്ല ആസൂത്രണ സമിതി അംഗീകാരം നല്‍കിയതുമാണ്.വാര്‍ത്താ സമ്മേളനത്തില്‍ ജേക്കബ് സെബാസ്റ്റ്യന്‍, പി വി ജോര്‍ജ്ജ്, ബി ഡി അരുണ്‍കുമാര്‍, എം നാരായണന്‍, പി എം ബെന്നി എന്നിവര്‍ പങ്കെടുത്തു.

നഗരസഭ ഓഫീസ് നിര്‍മ്മാണം, ഗ്യാസ് ക്രിമിറ്റേറിയം, ടൗണ്‍ നവീകരണം തുടങ്ങിയ പൊതു പദ്ധതികള്‍ക്ക് നിലവിലെ ഭരണ സമിതി പ്രാധാന്യം കൊടുക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതകളാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി.

Leave A Reply

Your email address will not be published.

error: Content is protected !!