ദേശീയ പാത വാര്യാട് ഭാഗത്ത് സ്റ്റോപ്പ് ആന്റ് പ്രൊസീഡ് ബോര്‍ഡുകള്‍ സ്ഥാപിച്ചു.എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ, മീനങ്ങാടി പോലിസ്, അപകടരഹിത വാര്യാട് കൂട്ടായ്മ അംഗങ്ങളുടെയും നേതൃത്വത്തിലാണ് അമിത വേഗത നിയന്ത്രിക്കാന്‍ സംവിധാനമൊരുക്കിയത്.സ്പീഡ് ബ്രേക്കറുകള്‍ക്ക് പുറമെ തുടര്‍ ദിവസങ്ങളില്‍ റോഡ് സുരക്ഷയുടെ ഭാഗമായി സ്റ്റെഡ്ഡുകളും സ്പീഡ് ഡിറ്റക്ഷന്‍ ക്യാമറകളും മുന്നറിയിപ്പ് സംവിധാനങ്ങളും അപകട മേഖലകളില്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ദേശീയ പാത കാക്കവയല്‍ മുതല്‍ കൊളവയല്‍ ഒളവത്തൂര്‍ ജംഗ്ഷന്‍ വരെ ഈ വര്‍ഷം കഴിഞ്ഞ മാസം വരെ റോഡില്‍ നിലച്ച ജീവനുകള്‍ എട്ടോളം വരും. ചെറുതും വലുതുമായ അപകടങ്ങളില്‍ പരിക്കേറ്റവരുടെ എണ്ണമാണേല്‍ ഭയപ്പെടുത്തുമാറാണ് വര്‍ദ്ധിക്കുന്നത്. ഈ സാഹചര്യത്തിലാണ് വാര്യാട് അപകടരഹിത കൂട്ടായ്മ രൂപം കൊള്ളുന്നത്. അപകടരഹിത റോഡും സുരക്ഷിത യാത്രയും എന്ന ലക്ഷ്യവുമായി കമ്മറ്റി രൂപീകരിച്ച് വിവിധ വകുപ്പുകളുമായി പ്രവര്‍ത്തനം ഏകോപിപ്പിച്ചതോടെയാണ് മീനങ്ങാടി പോലീസിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ യുടെയും നിര്‍ദ്ദേശപ്രകാരം കാക്കവയല്‍ ഇറക്കം തുടങ്ങി വാര്യാട് ഒളവത്തൂര്‍ വരെയുള്ള ഭാഗങ്ങളിലായി കഴിഞ്ഞ ദിവസം മൂന്ന് സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചത്..
വാഹനങ്ങളുടെ അമിത വേഗത യാത്രികരുടെയും കാല്‍നടയാത്രികരുടെയും ജീവനെടുക്കുന്ന പ്രദേശത്ത് അനുയോജ്യമായ ഇടങ്ങളില്‍ സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകള്‍ ഇനിയൊരു ദുരന്തത്തിന് ഇടനല്‍കാതെ തടയുമെന്ന പ്രതീക്ഷയിലാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും നാട്ടുകാരുമുള്ളത്.