അതിര്‍ത്തി യാത്ര പ്രതിസന്ധിയില്‍

0

അതിര്‍ത്തികടന്നുള്ള യാത്രക്ക് സംസ്ഥാനങ്ങളുടെ വ്യത്യസ്ത നിലപാട്, ദുരിതത്തിലായി യാത്രക്കാരും അതിര്‍ത്തികളില്‍ താമസിക്കുന്നവരും. ഒരു ഡോസ് വാകസിന്‍ എടുക്കകയും ആര്‍ടിപിസിആര്‍ നെഗറ്റീവ് പരിശോധന ഫലമുണ്ടങ്കിലോ കര്‍ണാടകത്തിലേക്ക് പ്രവേശിക്കാം. അതേ സമയം തമിഴ്നാട്ടില്‍ പ്രവേശിക്കണമെങ്കില്‍ ഇ-പാസ് എടുത്താല്‍ മതി. എന്നാല്‍ തിരിച്ച് സംസ്ഥാനത്തേക്ക് പ്രവേശിക്കണമെങ്കില്‍ 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ നഗറ്റീവ് ഫലം നിര്‍ബന്ധമാണ്. കൊവിഡിന്‍െ പേരിലുളള ഇത്തരത്തിലുള്ള വ്യത്യസ്ത നിലപാടുകള്‍ ഏകീകരിക്കണമെന്നാണ് ആവശ്യം.
സംസ്ഥാനത്ത് നിന്നും അതിര്‍ത്തി സംസ്ഥാനങ്ങളായി കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്കും തിരിച്ചും യാത്രചെയ്യണമെങ്കില്‍ യാത്രക്കാര്‍ പെടാപാട് പെടണം. മൂന്ന് സംസ്ഥാനങ്ങളിലും കൊവിഡിന്റെ പേരില്‍ മൂന്ന നിയമങ്ങളാണ് നടപ്പാക്കുന്നതാണ് യാത്രക്കാര്‍ക്ക് ദുരിതമാകുന്നത്. തമിഴ്നാട്ടില്‍ കടക്കണമെങ്കില്‍ ഇ പാസ് മാത്രം മതി. എന്നാല്‍ കര്‍ണാടകയിലേക്ക് പ്രവേശിക്കണമെങ്കില്‍ ഒരു ഡോസ് എടുത്ത സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ നഗറ്റീവ് ഫലമോ കരുതിയാല്‍ മതി. പക്ഷേ ഇരു സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ച് സംസ്ഥനത്തേക്ക് പ്രവേശിക്കണമെങ്കില്‍ ആര്‍ടിപിസിആര്‍ നഗറ്റീവ് ഫലം കൂടിയേതീരു. വാക്സിനെടുത്താലും ഇവിടേക്ക് പ്രവേശനാനുമതിയില്ല. ഈ നിയമങ്ങള്‍ ഏറെ പ്രതികൂലമായി ബാധിക്കുന്നത് അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവരെയാണ്. പലരുടെയും വീട് കേരളത്തിലാണങ്കിലും ബിസിനസും കൃഷിയും അയല്‍സംസ്ഥന അതിര്‍ത്തികളിലാണ്. ഇവര്‍ക്കും അതിര്‍ത്തി കടക്കണമെങ്കിലും തിരിച്ചുവരണമെങ്കിലും ഈ നിയമം ബാധകമാണ്.ഇത്തരത്തില്‍ കൃഷിയും കച്ചവടവും ചെയ്ത് ജീവിക്കുന്ന ഭൂരിപക്ഷആളുകളും ദിനംപ്രതി ഇരുസംസ്ഥാനങ്ങളിലേക്കും പോയി മടങ്ങുന്നവരാണ്. ഈ സാഹചര്യത്തില്‍ കൊവിഡിന്റെ പേരിലുള്ള വ്യത്യസ് നിയമങ്ങളില്‍ ഏകീകരണം വേണമെന്നാണ് ആവശ്യം ഉയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!