വെള്ളിത്തിരയിൽ വിസ്മയങ്ങൾ കാട്ടിയ പ്രതിഭ; പത്മരാജൻ ഓർമ്മ

0

എഴുത്തുകാരന്റെ ലാവണ്യം നിറഞ്ഞ വീക്ഷണ ങ്ങൾ ക്യാൻവസിലേക്ക് സന്നിവേശി പ്പിക്കാൻ കഴിഞ്ഞ അപൂർവ്വം സംവിധായകരിൽ ഒരാളാ യിരുന്നു പത്മരാജൻ. ജീവിതവും പ്രണയവും ഏറ്റവും മനോഹരമായി അഭ്രപാളിയിൽ ചിത്രീകരിച്ച കലാകാരൻ. സിനിമയിൽ കാണിച്ച മികവിന്റെ നൂറ് ഇരട്ടി പത്മരാജന് കഴിഞ്ഞിട്ടുണ്ട് എന്നത് ആ രചനകൾ ഒരിക്കലെങ്കിലും വായിച്ചിട്ടുള്ളവർക്ക് മനസിലാകും. ”വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല, നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കരുതുക. ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക”. ശക്തമായ ഭാഷ അനായാസമായ എഴുത്തിന്റെ ഒഴുക്ക് ആരെയും പിടിച്ചിരുത്തുന്ന ഭാവാത്മകത. പത്മരാജൻ രചനകളെ വർണിക്കാൻ തുടങ്ങി യാൽ അവസാനമില്ല. മറക്കാനാവാത്ത കഥാപാത്രങ്ങളെ കോർത്തിണക്കിയ ഒരുപിടി നല്ല ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ചത് പത്മരാജന്റെ തിരക്കഥകളായിരുന്നു.

 

ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ, ഇന്നലെ, മൂന്നാംപക്കം ചിത്രങ്ങളുടെ നിര നീണ്ടു പോകും. എഴുത്തിൽ നിലനിർത്തിയ പ്രണയ ത്തിന്റെ അനന്തമായ സാധ്യതകൾ പത്മരാജൻ സിനിമകളെ പുതിയതലത്തിലേക്ക് ഉയർത്തി. സ്വവർഗ അനുരാഗത്തെക്കുറിച്ചുള്ള തുറന്നു പറച്ചിലുകൾ മലയാളിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാലത്താണ് ദേശാടനക്കിളികൾ കരയാറില്ല എന്ന ചിത്രം പുറത്തിറങ്ങിയത്. വ്യവസ്ഥാപിത പ്രണയസങ്കൽപങ്ങളെ ആകെ ഉടച്ചുവാർക്കുന്നു പത്മരാജൻ തന്റെ ചിത്രങ്ങളിലൂടെ.

ഉപാധികളില്ലാത്ത സ്‌നേഹമാണ് പത്മരാജൻ നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന ചിത്രം മുന്നോട്ട് വയ്ക്കുന്നത്. പറഞ്ഞ കഥകളിലൂടെ അറിഞ്ഞ കഥാപാത്രങ്ങളിലൂടെ പത്മരാജൻ നമുക്ക് ഇടയിലുണ്ട്. അദൃശ്യനായൊരു ഗന്ധർവ്വസാന്നിധ്യമായി.

Leave A Reply

Your email address will not be published.

error: Content is protected !!