8 മാസമായിട്ടും പണം ലഭിച്ചില്ല കര്‍ഷകര്‍ ദുരിതത്തില്‍

0

ഹോര്‍ട്ടികോര്‍പ്പ് മുഖേന കര്‍ഷകരില്‍ നിന്നും സംഭരിച്ച നേന്ത്രക്കായയ്ക്ക് 8 മാസമായിട്ടും പണം ലഭിക്കാത്തതിനാല്‍ ര്‍ഷകര്‍ ദുരിതത്തിലായി. നേന്ത്രക്കായയ്ക്ക് സര്‍ക്കാര്‍ താങ്ങുവില നിശ്ചതിനുശേഷം കര്‍ഷകരില്‍ നിന്നും സംഭരിച്ച നേന്ത്രക്കായുടെ വിലയാണ് ഇതുവരെ ലഭ്യമാക്കാത്തത്.

നേന്ത്രവാഴക്കുലയടക്കം 16 ഇനം പച്ചക്കറികള്‍ക്ക് സര്‍ക്കാര്‍ തറവില നിശ്ചയിച്ചതിനുശേഷം സംഭരിച്ച നേന്ത്രക്കായയ്ക്കാണ് ഇതുവരെയായിട്ടും പണം കര്‍ഷകര്‍ക്ക് ലഭിക്കാത്തത്. ജില്ലയില്‍ ഇത്തരത്തില്‍ 50 ലേറെ കര്‍ഷകര്‍ക്ക് അരക്കോടി രൂപയോളം നല്‍കാനുണ്ടന്നാണ് ലഭിക്കുന്ന വിവരം. ഹോര്‍ട്ടികോര്‍പ്പ് മുഖേന കൃഷിഭവനാണ് 24 രൂപ തറവിലയില്‍ നേന്ത്രക്കായയുടെ സംഭരണം നടത്തിയത്. ഇതുപ്രകാരം 2020 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സംഭരിച്ച നേന്ത്രക്കായയുടെ വിലയാണ് എട്ട് മാസം പിന്നിട്ടിട്ടും കര്‍ഷകര്‍ക്ക് ലഭിക്കാത്തത്. പതിനായിരം രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെ കര്‍ഷകര്‍ക്ക് സംഭരണഇനത്തില്‍ കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്. സംഭരണ സമയത്തെ വിപണി വില ഹോര്‍ട്ടികോര്‍പ്പും, തറവിലയുടെ ബാക്കി വരുന്ന തുക കൃഷിവകുപ്പുമാണ് നല്‍കേണ്ടത്. എന്നാല്‍ കൃഷിവകുപ്പ് നല്‍കേണ്ട തുക ലഭിക്കാത്തതാണ് നിലവില്‍ കര്‍ഷകര്‍ക്ക് തുക ലഭി്ക്കാതിരിക്കാന്‍ കാരണമായി പറയുന്നത്. അടുത്ത വിളവെടുപ്പിന് സമയമായിട്ടും ആദ്യം വിളവെടുത്ത് സംഭരിച്ച നേന്ത്രക്കായുടെ വില ലഭി്ക്കാത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് കര്‍ഷകര്‍. സംസ്ഥാനത്ത് മറ്റ് ജില്ലകളില്‍ നേന്ത്രക്കായയ്ക്ക് 30 രൂപ കിലോയ്ക്ക് തറവില നിശ്ചയിച്ചപ്പോള്‍ ജില്ലയില്‍ 24 രൂപ തോതിലാണ് നേന്ത്രക്കായ സംഭരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!