അര നൂറ്റാണ്ടിലേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മനുഷ്യാവകാശ പോരാട്ടത്തിലും വ്യാപൃതനായ ഫാ.സ്റ്റാന്‍ സ്വമിയെ എച്ച്.എം.എസ് ജില്ലാ കമ്മിറ്റി യോഗം അനുസ്മരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും എച്ച്.എം.എസ് ജില്ലാ സെക്രട്ടറിയുമായ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി ടി.തോമസ് അധ്യക്ഷത വഹിച്ചു.വി.പി.വര്‍ക്കി,പി.കെ.ബാബു, എ.വണ്‍.പ്രമോദ്,മാടായി ലത്തീഫ് എന്നിവര്‍ സംസാരിച്ചു.
ജാതിവെറിയും മതഭ്രാന്തും തീര്‍ത്ത് ജന നന്മയറിയാതെ അധികാരം നിലനിര്‍ത്തുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീതി നിഷേധത്തിന്റെ ഏറ്റവും ഒടുവിലെ ഇരയാണ് സ്വാമിയെന്നും യോഗം വിലയിരുത്തി