ഫാ.തോമസ് പെരുമാട്ടിക്കുന്നേല്‍ നിര്യാതനായി.

0

മാനന്തവാടി രൂപതയിലെ വൈദികാംഗവും പുതിയിടം കുന്നു ദേവാലയത്തിലെ വികാരിയുമായിരുന്ന ഫാ.തോമസ് പെരുമാട്ടിക്കുന്നേല്‍ നിര്യാതനായി. ശ്വാസകോശ സംബന്ധമായ രോഗത്താല്‍ ചികത്സയിലായിരുന്നു. അടക്കാത്തോട് പെരുമാട്ടിക്കുന്നേല്‍ അഗസ്തിയുടെയും ഏലിക്കുട്ടിയുടെയും മകനാണ്.സംസ്‌ക്കാര ശുശ്രൂഷകള്‍ ഇന്ന് വൈകുന്നേരം 3.30 ന് ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ ആരംഭിക്കും.

തിരുപ്പട്ട സ്വീകരണശേഷം 1998 മുതല്‍ മണിമൂളി ഇടവക, ജോര്‍ദ്ദാനിയ എസ്റ്റേറ്റ്, സീതാമൗണ്ട്, മരകാവ്, പട്ടാണിക്കൂപ്പ്, കോട്ടത്തറ, വാളവയല്‍, റീജിയണല്‍ പാസ്റ്ററല്‍ സെന്റര്‍ – മണിമൂളി, മരുത, പേര്യ, പുതിയിടംകുന്ന് എന്നീ ഇടവകകളില്‍ ഹ്രസ്വവും ദീര്‍ഘവുമായ കാലഘട്ടങ്ങളിലൂടെ തന്റെ ശുശ്രൂഷാജീവിതം അദ്ദേഹം കാഴ്ചവെച്ചു. വൈദികപരിശീലനത്തിലായിരുന്ന കാലഘട്ടത്തില്‍ത്തന്നെ ഒഴിവുസമയങ്ങളില്‍ പാവപ്പെട്ട മനുഷ്യര്‍ക്കുവേണ്ടിയുള്ള വീടുനിര്‍മ്മാണത്തിലും മരപ്പണിയിലുള്ള തന്റെ വൈദഗ്ദ്യം ഉപയോഗിച്ചുകൊണ്ട് അവര്‍ക്കു വേണ്ടിയുള്ള വീട്ടുപകരണങ്ങളുടെ നിര്‍മ്മാണത്തിലും അച്ചന്‍ മുഴുകിയിരുന്നു. മൃതസംസ്‌കാരശുശ്രൂഷയുടെ അവസാനഭാഗത്തിന് ിഷപ്പ് ജോസ് പൊരുന്നേടം നേതൃത്വം നല്കും.സഹോദരങ്ങള്‍: അന്നക്കുട്ടി, പരേതനായ അഗസ്തി, ആന്റണി, സെബാസ്റ്റ്യന്‍, മേരി, ജോസഫ്, റോര്‍ട്ട്
ഫാ.ജോണ്‍ (പുതിശ്ശേരിക്കടവ് വികാരി), ജെയ്സണ്‍.

Leave A Reply

Your email address will not be published.

error: Content is protected !!