നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ പട്ടാപകല്‍ ഗുണ്ടാക്രമണം
പാറ്റ്‌നയില്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ പട്ടാപകല്‍ ഗുണ്ടാക്രമണം. ലോറിയിലുണ്ടായിരുന്ന പണം കവര്‍ന്നു. തലപ്പുഴ സ്വദേശിയായ ലോറി ഡ്രൈവര്‍ പുതിയിടം നല്ലാട്ടു തൊടികയില്‍ ഷാജഹാനും,ക്ലിനറായ നിലമ്പൂര്‍ സ്വദേശി ഷാനി എന്നിവര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിക്ക് പാറ്റ്‌നയില്‍ ലോറി നിര്‍ത്തി വിശ്രമിക്കുന്നതിനിടെ 5 അംഗ ഗുണ്ടാ സംഘം എത്തി അക്രമിക്കുകയും വാടകയിനത്തില്‍ ലഭിച്ച 59,600 രൂപ അക്രമികള്‍ അപഹരിച്ചതായും ഇരുവര്‍ പറയുന്നു.