കോഴ ആരോപണം; യുവമോര്‍ച്ച നേതാക്കള്‍ക്കെതിരെ ഏകപക്ഷീയമായ നിലപാടില്‍ പ്രതിഷേധി്ച്ച് ബിജെപി പഞ്ചായത്ത് കമ്മറ്റി നേതൃത്വങ്ങളും രാജിക്കൊരുങ്ങുന്നു. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളാണ് രാജിസന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലവുമായി ബന്ധപ്പെട്ടുണ്ടായ കോഴ ആരോപണവും പുറത്താക്കലുമൊക്കെയായി ബിജെപിക്കുളളില്‍ പാളയത്തില്‍പട രൂക്ഷമായിരിക്കുകയാണ്. പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി വിവിധ പഞ്ചായത്ത് കമ്മറ്റി നേതൃത്വങ്ങളും രാജിക്കൊരുങ്ങുന്നതായാണ് സൂചന. പാര്‍ട്ടിക്കുള്ളില്‍ സമ്മര്‍ദ്ധഗ്രൂപ്പായിമാറുക എന്ന ലക്ഷ്യമാണ് ഇതിനുപന്നിലെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. യുവമോര്‍ച്ച നേതാക്കളെ ഏകപക്ഷീയമായി പുറത്താക്കിയെന്നും ആരോപണവിധേയനായ നേതാവിനെതിരെ ഒരു നടപടിയും ഉണ്ടായില്ലന്നും ആരോപിച്ചാണ് ബിജെപി പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളും രാജിസന്നദ്ധത അറിയിച്ചിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ ചില പഞ്ചായത്ത്, നഗരസഭ കമ്മറ്റി പ്രസിഡണ്ടുമാരും ജനറല്‍ സെക്രട്ടറിയും രാജിസന്നദ്ധത നിയോജകമണ്ഡലം പ്രസിഡണ്ടിനെ അറിയിച്ചിട്ടുണ്ടന്നും ഇന്ന് രാജിക്കത്ത് സമര്‍പ്പിക്കുമെന്നുമാണ് വിവരം. കോഴ ആരോപണവിധേയനായ നേതാവിനെ മാറ്റിനിര്‍ത്താതെ ഏകപക്ഷീയമായ നിലപാടാണ് പാര്‍ട്ടി നേതൃത്വം എടുത്തതെന്നും മണ്ഡലത്തിലെ പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കളും പ്രതിഷേധത്തിലാണുമാണ് രാജിസന്നദ്ധത അറിയിച്ച പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടുമാരില്‍ നിന്നും ലഭിക്കു വിവരം. ഈ മാസം 9ന് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മറ്റിക്കായി നിര്‍മ്മിച്ച പുതിയ ഓഫീസ് കെട്ടിടം ഉല്‍ഘാടനം ചെയ്യാന്‍ സംസ്ഥാന പ്രസിഡണ്ട് എത്തുമ്പോള്‍ ഇതിന്റെ പ്രിതഷേധം ഉണ്ടാകുമെന്നുമാണ് അറിയുന്നത്.