മാനിനെ വേട്ടയാടിയ സംഘം പിടിയില്‍
ബേഗൂര്‍ റെയിഞ്ചിലെ തിരുനെല്ലി അപ്പപ്പാറ അകൊല്ലിക്കുന്ന് വനത്തില്‍ മാനിനെ വേട്ടയാടി പാകം ചെയ്യുന്നതിനിടയില്‍ രണ്ട് പേരെ വനം വകുപ്പ് പിടികൂടി. അകെല്ലിക്കുന്ന് കോളനി സുരേഷ് (30) മണിക്കുട്ടന്‍ (18) എന്നിവരാണ് പിടിയിലായത്. മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു.ബേഗുര്‍ റെയിഞ്ച് ഓഫിസര്‍ കെ.രകേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുനെല്ലി ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫിസര്‍ എം.വി ജയപ്രസാദിന്റ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. രക്ഷപ്പെട്ടവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.