ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി
ശ്രീ തിരുനെല്ലി, ശ്രീ തൃശ്ശിലേരി ക്ഷേത്ര ജീവനക്കാരില്‍ നിന്ന് സമാഹരിച്ച ഒരു ദിവസത്തെ വേതനം 54353 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മലബാര്‍ ദേവസ്വം കമ്മീഷണര്‍ നീലകണ്ഠന്റെ സാന്നിധ്യത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.ആര്‍.മുരളി ഫണ്ട് ഏറ്റുവാങ്ങി. ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസര്‍ കെ.സി. സദാനന്ദ, ബോര്‍ഡ് മെമ്പര്‍ കേശവന്‍ ജീവനക്കാരായ പി.കെ.പ്രേമചന്ദ്രന്‍ , ടി.സന്തോഷ് കുമാര്‍ , ആര്‍.എം.വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.