സംസ്ഥാനത്ത് പ്രാദേശിക ലോക്ക്ഡൗണ്‍ വന്നേക്കും, തീരുമാനം ഇന്ന്

0

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൂടുതല്‍ വാക്‌സിന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിന്‍ കുറവായതിനാല്‍ സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമാണുളളതെന്നും കൊവിഡ് പടരാന്‍ തിരഞ്ഞെടുപ്പ് കാരണമായിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

രോഗതീവ്രതയുളള സ്ഥലങ്ങളില്‍ പ്രാദേശിക ലോക്ക്ഡൗണ്‍ വേണ്ടിവരും. സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഇനി ബുദ്ധിമുട്ടുളള കാര്യമാണ്. ആളുകളുടെ ജീവന്‍ മാത്രമല്ല, ജീവിത ഉപാധികൂടി സംരക്ഷിക്കേണ്ടതുണ്ട്. മെഗാ വാക്‌സിനേഷന്‍ ക്യാമ്ബിലൂടെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനുളള ദൗത്യം കേരളം നിര്‍വഹിക്കുമ്‌ബോള്‍ വാക്‌സിന്‍ ക്ഷാമം നന്നായി അനുഭവപ്പെടുന്നുണ്ട്. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രിയുടെയും ആരോഗ്യവകുപ്പ് സെക്രട്ടറിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.നിഷേധാത്മക നിലപാട് ഇതുവരെ കേന്ദ്രം സ്വീകരിച്ചിട്ടില്ല. 50 ലക്ഷം ഡോസ് ചോദിച്ചിട്ട് അതിന്റെ പകുതി പോലും ലഭ്യമായിട്ടില്ല. കൂടുതല്‍ വാക്‌സിന്‍ ഡോസ് നല്‍കാന്‍ കേന്ദ്രം തയ്യാറാകണം. വാക്‌സിന്‍ നേരിട്ടുവാങ്ങാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ല. കേന്ദ്രസര്‍ക്കാര്‍ സമ്മതിക്കണം. സ്വകാര്യ മേഖലയില്‍ വാക്‌സിന്‍ വാങ്ങാനുളള അനുവാദം കൂടി കേന്ദ്രം നല്‍കിയാല്‍ വാക്‌സിനേഷന്‍ വേഗത വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചേക്കുമെന്നും കെ കെ ശൈലജ പറഞ്ഞു.

കൊവിഡ് നിയന്ത്രണത്തിന് അടിയന്തര നടപടികള്‍ കേന്ദ്രം കൈകൊളളണം. അടുത്ത ദിവസങ്ങളില്‍ വലിയ തോതില്‍ വാക്‌സിന്‍ ലഭ്യമായിട്ടില്ലെങ്കില്‍ സംസ്ഥാനത്തെ മെഗാ വാക്‌സിനേഷന്‍ പദ്ധതി അവതാളത്തിലാകുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.

error: Content is protected !!