ലഹരി വിരുദ്ധ ഗ്രാമം എന്ന ആശയമുയര്‍ത്തി നെല്ലിയമ്പം കുവ്വത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മദ്രസാ ഹാളില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു.യുവാക്കളില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം തടഞ്ഞ് നാടിനെ ലഹരി വിമുക്തമാക്കുന്നതിന്റെ ഭാഗമായിരുന്നു യോഗം.ബത്തേരി എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്തു.
മഹല്ല് കമ്മിറ്റി പ്രസിഡന്റ് ടി.കെ. യാഹു അധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി കെ.അബ്ദുള്‍ ഗഫൂര്‍,
പനമരം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കുഞ്ഞിമോയിന്‍ കുട്ടി, വാര്‍ഡംഗങ്ങളായ ശംസുദ്ധീന്‍ പള്ളിക്കര, സന്ധ്യ ലിഷു, എസ്.എം. ഷാഹുല്‍ ഹമീദ് ഹാജി, വിവിധ രാഷ്ട്രീയ – സാംസ്‌ക്കാരിക നേതാക്കളായ വീരാന്‍ കോയ, എസ്.എം.റസാഖ്, ഉണ്ണികൃഷ്ണന്‍ എന്‍.കെ.രാജു, ഗഫൂര്‍ കുബോടയില്‍, ഹുസൈന്‍ ശരീഫ് ആക്കാട്ട്, ഇബ്രാഹിം കടാംതോട്ടില്‍,
ഉമ്മര്‍ പിലാക്കോടന്‍, റഫീഖ് കഴുങ്ങും തോടന്‍, സുബൈര്‍ പാറക്കണ്ടിഎസ്.എം.സുനീര്‍, മുഹമ്മദ് അമ്പായത്തിങ്കല്‍, അബൂബക്കര്‍ താഴയില്‍ എന്നിവര്‍ സംസാരിച്ചു.