മുത്തങ്ങയില്‍ ഒന്നേകാല്‍ കിലോയോളം എം.ഡി.എം.എ പിടികൂടിസംഭവത്തില്‍ കൂട്ടുപ്രതി പിടിയില്‍. കോഴിക്കോട് ഈങ്ങാപ്പുഴ, ആലിപറമ്പില്‍ വീട്ടില്‍, എ.എസ്. അഷ്‌ക്കര്‍(28)നെയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ സുല്‍ത്താന്‍ ബത്തേരി പോലീസ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെ മുത്തങ്ങ തകരപ്പാടിയിലെ പൊലിസ് ചെക്ക്പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് 1.198 കിലോഗ്രാം എം.ഡി.എം.എയുമായി ലോറി ഡ്രൈവര്‍ കൈതപ്പൊയില്‍, പുതുപ്പാടി സ്വദേശി ഷംനാദ്(44) പിടിയിലായത്. ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയായിരുന്നു ഇത്. ഷംനാദും അഷ്‌ക്കറും 25 ലക്ഷത്തോളം രൂപ പണം പങ്കിട്ടെടുത്ത് ബാംഗ്ലൂരില്‍ നിന്നാണ് എം.ഡി.എം.എ വാങ്ങിയത്. കോഴിക്കോടും മലപ്പുറത്തും വില്‍പ്പന നടത്തുന്നതിനായുള്ള നീക്കമാണ് ഇവര്‍ നടത്തിയിരുന്നത്. ആഗസ്റ്റ് ആറിനാണ് ഷംനാദ് ലോറിയിലും അഷ്‌ക്കര്‍ കാറിലുമായി ബാംഗ്ലൂരിലേക്ക് പോയത്. ഇരുവരും ചേര്‍ന്ന് ബാംഗ്ളൂരില്‍ നിന്ന് എം.ഡി.എം.എ വാങ്ങി ലോറിയില്‍ ഡ്രൈവര്‍ ക്യാബിനുള്ളില്‍ സ്പീക്കര്‍ ബോക്സ്സിനടുത്ത് ഒളിപ്പിച്ചു സംസ്ഥാനത്തേക്ക് കടത്താനായിരുന്നു ശ്രമം. ഷംനാദ് ലോറിയില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പിന്നീടുള്ള അന്വേഷണത്തിലാണ് അഷ്‌ക്കറിനെ താമരശ്ശേരി പുതുപ്പാടിയില്‍ വെച്ച് പിടികൂടിയത്. ഡി.ഐ.ജിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡും ജില്ലാപൊലിസ് സൂപ്രണ്ടിന് കീഴിലുള്ള ഡാന്‍സാഫ് ടീമും സുല്‍ത്താന്‍ ബത്തേരി പൊലിസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് എം.ഡി.എം.എ പിടികൂടിയത്. വയനാട് ജില്ലയില്‍ ആദ്യമായാണ് ഇത്രയും വലിയ അളവില്‍ എം.ഡി.എം.എ പിടികൂടുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.