മുന്‍കാലങ്ങളെ അപേക്ഷിച്ച നേന്ത്രക്കായ്ക്കും ചെറുകായകള്‍ക്കുക്കെല്ലാം ഇപ്പോള്‍ വിപണിയില്‍ വന്‍വിലയാണ്.എന്നാല്‍ ഇതിന്റെ ഗുണം ജില്ലയിലെ വാഴ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.നേന്ത്രക്കായക്ക് കിലോയേക്ക് അമ്പത് രൂപമുതല്‍ അമ്പത്തഞ്ച് രൂപവരെയും,ചെറുകായകള്‍ക്ക് 35 രൂപമുതല്‍ അമ്പതുരൂപവരെയുമാണ് ജില്ലയില്‍ ലഭിക്കുന്നത്.പക്ഷെ കൃഷിചെയ്താല്‍ ഇവയൊന്നും കൃത്യമായി വിളവെടുക്കാന്‍ കാലാവസ്ഥ വ്യതിയാനവും വന്യമൃഗശല്യവും കാരണം കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല.കഴിഞ്ഞ വേനല്‍കാലത്തുണ്ടായ ചൂടും അപ്രതീക്ഷിതമായി വീശിയടിച്ച കാറ്റിലും ഒപ്പമെത്തിയ മഴയിലും ജില്ലയിലെ വാഴകൃഷി വ്യാപകമായി നശിച്ചിരുന്നു.ഇതും വിലകൂടാന്‍ കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു. നിലവില്‍ കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കണമെങ്കില്‍ വേനല്‍കാല കൃഷി ചെയ്യാനുള്ള ജലസേചന സൗകര്യമൊരുക്കാനും വന്യമൃഗശല്യത്തിന് പൂര്‍ണമായി രീതിയില്‍ പരിഹാരം കാണാനും അധികൃതര്‍ ശ്രമിക്കണം.
Sign in
Sign in
Recover your password.
A password will be e-mailed to you.