കോവിഡിന് അവധിയില്ല; ഒരാഴ്ച വര്‍ക് ഫ്രം ഹോം

0

സംസ്ഥാനത്ത് കോവിഡ് പോസിറ്റീവായി വീട്ടില്‍ കഴിയുന്ന ജീവനക്കാര്‍ ഇനി മുതല്‍ വീട്ടിലിരുന്നു ജോലി ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഇതുവരെ കോവിഡ് ബാധിതര്‍ക്കെല്ലാം പ്രത്യേക അവധി അനുവദിച്ചിരുന്നു. ഇത് ഒഴിവാക്കി വീട്ടിലിരുന്നു ജോലി ചെയ്യാന്‍ സൗകര്യമുള്ളവര്‍ക്കെല്ലാം 7 ദിവസം ‘വര്‍ക് ഫ്രം ഹോം’ നല്‍കാമെന്നാണ് പുതിയ ഉത്തരവ്.

വീട്ടിലിരുന്നു ജോലി ചെയ്യാന്‍ കഴിയാത്ത കോവിഡ് ബാധിതര്‍ക്ക് അവധി ദിവസങ്ങള്‍ ഉള്‍പ്പെടെ 5 ദിവസം പ്രത്യേക ലീവ് അനുവദിക്കാം. 5 ദിവസം കഴിഞ്ഞ് ആന്റിജന്‍ പരിശോധന നടത്തി നെഗറ്റീവ് ആയാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഓഫിസില്‍ ഹാജരാകണം. നെഗറ്റീവ് ആയില്ലെങ്കില്‍ അടുത്ത 2 ദിവസം മറ്റ് അവധി എടുക്കാം. അതിനു ശേഷം ഓഫിസില്‍ ഹാജരാകണം. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്കെല്ലാം ഉത്തരവു ബാധകമാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!