പ്രസാര്‍ ഭാരതി അവാര്‍ഡ് ജേതാവ്  അരുണ്‍ വിന്‍സന്റിനെ ആദരിച്ചു

0

പ്രസാര്‍ ഭാരതി അവാര്‍ഡ് ജേതാവ് അരുണ്‍ വിന്‍സന്റിനെ ഓള്‍ കേരള വിഡോ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മറ്റി ആദരിച്ചു. മാനന്തവാടി പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങ് ബത്തേരി രുപതാ ബിഷപ്പ് ഡോ.ജോസഫ് മാര്‍തോമസ് ഉദ്ഘാടനം ചെയ്തു.മാനന്തവാടി നഗരസഭാ വൈസ് ചെയര്‍മാന്‍ പി വി എസ് മൂസ അധ്യക്ഷനായി.എം സി എ ബത്തേരാ രൂപതാ ഡയറക്ടര്‍ ഫാ.ആന്റോ ഇടക്കളത്തൂര്‍, നഗരസഭാ കൗണ്‍സിലര്‍ ജേക്കബ് സേബാസ്റ്റ്യന്‍,എം സി എ ജനറല്‍ സെക്രട്ടറി ഷാജി കോയിലേരി, കെ.എംഷിനോജ്, സുരേഷ്തലപ്പുഴ, ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, മേരി കളരിക്കല്‍, സുനില്‍ മഠത്തില്‍ എന്നിവര്‍ സംസാരിച്ചു.ഇരുകാലുകളും പോളിയോ ബാധിച്ച് തളര്‍ന്നിട്ടും തന്റെ വൈകല്യങ്ങളേപോലും അവഗണിച്ച് കൃഷി ചെയ്യുന്ന കുംഭമ്മയെ കുറിച്ചുള്ള സ്റ്റോറിക്കാണ് പ്രസാര്‍ ഭാരതിയുടെ അവാര്‍ഡ് അരുണിന് ലഭിച്ചത് കഴിഞ്ഞ തവണ കുട്ടികള്‍ക്കായി കളിപ്പാട്ടം ഉണ്ടാക്കി നല്‍കുന്ന വരദുര്‍ സ്വദേശിയായ അബ്ദുക്കായെ കുറിച്ചുള്ള സ്റ്റോറിക്കും അവാര്‍ഡ് ലഭിച്ചിരുന്നു മികച്ച ഒരു കര്‍ഷകന്‍ കൂടിയായ അരുണ്‍ ആകാശവാണിയുടെയും ദുരദര്‍ശന്റെയും വയനാട് ലേഖകനാണ്

Leave A Reply

Your email address will not be published.

error: Content is protected !!