വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്യണം സാമൂഹ്യമാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

0

പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ വ്യാജ പ്രൊഫൈലുകള്‍ നീക്കം ചെയ്യണമെന്ന് സാമൂഹ്യ മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍
ക്കാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പുതിയ ഐടി ചട്ടപ്രകാരമാണ് ഈ നിര്‍ദേശം.നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര ഐടി മന്ത്രാലയം സമൂഹമാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഏതെങ്കിലും വ്യക്തിയുടെ പേരില്‍ വ്യാജപ്രൊഫൈലുകളുണ്ടെന്ന് പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ അത് നീക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര ഐടി മന്ത്രാലയം സാമൂഹ്യ മാധ്യമങ്ങ
ളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

പല പ്രമുഖ വ്യക്തികളുടേയും പേരുകളില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കി അതില്‍നിന്നും പോസ്റ്റുകള്‍ ചെയ്യുന്ന പ്രവണതയുണ്ട്. അതുപോലെ സാധാരണക്കാരുടെ പേരില്‍ വ്യാജപ്രൊഫൈല്‍ ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സാഹചര്യവുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് സുപ്രധാന നിര്‍ദേശം സാമൂഹ്യ മാധ്യമ
കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത്. സമീപ കാലത്ത് വിവാദമായിരിക്കുന്ന ഐടി ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

നിര്‍ദേശം സാമൂഹ്യ മാധ്യമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇനി മുതല്‍ വ്യാജപ്രൊഫൈലുകള്‍ സംബന്ധിച്ച് പരാതി ലഭിച്ചാല്‍ അത് നീക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നിയമപരമായ ബാധ്യതയുണ്ടായിരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിലൂടെ വ്യക്തമായിരിക്കുന്നത്. ഇക്കാര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave A Reply

Your email address will not be published.

error: Content is protected !!