എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റന്നാള്‍ വീണ്ടും കേരളത്തിലെത്തും. കോന്നിയിലും തിരുവനന്തപുരത്തും പ്രധാനമന്ത്രി പൊതുയോഗങ്ങളില്‍ പങ്കെടുക്കും.വെള്ളിയാഴ്ച ഉച്ചയോടെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ആദ്യം പങ്കെടുക്കുന്നത് കോന്നി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ പൊതു പരിപാടിയിലാണ്. ശേഷം കന്യാകുമാരിയിലേക്ക് പോകും. വൈകീട്ട് അഞ്ചു മണിക്ക് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പൊതുപരിപാടിയില്‍ പങ്കെടുക്കും.
കേരളത്തില്‍ തുടരുന്ന പ്രിയങ്ക ഗാന്ധി ഇന്ന് കൊച്ചിയിലും രാഹുല്‍ ഗാന്ധി ഏപ്രില്‍ 3, 4 തിയതികളില്‍ കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലും പൊതു പരിപാടികളില്‍ പങ്കെടുക്കും. കനയ്യ കുമാര്‍ ഇന്ന് മൂവാറ്റുപുഴ, ഒല്ലൂര്‍ എന്നിവിടങ്ങളിലാകും പങ്കെടുക്കുക. തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനോട് അനുബന്ധിച്ചു മൂന്നു മുന്നണികളുടെയും കൂടുതല്‍ ദേശീയ നേതാക്കള്‍ കേരളത്തിലെത്തുന്നുണ്ട്.