പ്രതിഷേധ ധര്‍ണ്ണ നടത്തി
ഇന്ധന വിലവര്‍ദ്ധനവില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മാനന്തവാടി പോസ്റ്റ് ഓഫീസിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ആന്റണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാത്യൂസ് പുതുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ജോസ് തലച്ചിറ, ജോര്‍ജ് വാതുപറമ്പില്‍, പി.ജെ. സജീവന്‍, ജിനീഷ് എളമ്പാശേരി തുടങ്ങിയവര്‍ സംസാരിച്ചു.